ചിത്രങ്ങൾ സംസാരിക്കും!!! ദുരന്തം വരച്ചു കാട്ടി ബാലിക!! പ്രതിക്ക് തടവ് ശിക്ഷ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 10 വയസുകാരിക്കു നീതി നൽകിയത് അവൾ വരച്ച ചിത്രം.കഴിഞ്ഞ രണ്ടു കൊല്ലമായി താൻ ക്രൂരപീഡനത്തിനിരയാവുകയാണെന്നു കുട്ടി വരച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് നീതി ലഭിച്ചത്. സംഭവം ഇങ്ങനെ അമ്മ മരിച്ചതോടെ അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിനെ പ്രതിയായ അമ്മാവനാണ് സംരക്ഷിച്ചത്.ഡൽഹിയിലുള്ള ഒരു ബന്ധുവിന്റെ കൂടെയാണ് പിന്നീട് കുട്ടി വളർന്നത്.എന്നാൽ ഏട്ടാം ക്ലാസുമുതൽ പെൺക്കുട്ടിയെ അമ്മാവൻ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി.എന്നാൽ പ്രതികരിക്കാൻ കഴിയാതിരുന്ന കുട്ടി തന്റെ ദുരന്ത ജീവിതം പേപ്പറിൽ പകർത്തി, ചിത്രം ഇങ്ങനെ

rape

'ഉപേക്ഷിക്കപ്പെട്ട ഒരു വീടും ബലൂണ്‍ കയ്യിലേന്തി നില്‍ക്കുന്ന കുട്ടിയെയും ചിത്രങ്ങളില്‍ കാണാം. അഴിച്ചു വെച്ച ഉടുപ്പ് ചിത്രത്തിലെ മറ്റെല്ലാ ഘടകങ്ങളില്‍ ഒരു ബന്ധവുമില്ലാതെ വേര്‍പ്പെടുത്തി വരച്ചിരിക്കുന്നു. മങ്ങിയ നിറങ്ങളാണ് കുട്ടി ചിത്രത്തിന് ഉപയോഗിച്ചത്. വീട്ടിലുള്ള ആരോ കുട്ടിയെ വസ്ത്രം അഴിച്ചുവെച്ച് ഉപദ്രവിച്ചു എന്നത് ചിത്രം വ്യക്തമാക്കുന്നു', എന്ന് ജഡ്ജി നിരീക്ഷിച്ചു.

pic

2014 ൽ ഒരു സന്നദ്ധ സംഘടനപ്രവർത്തകർ ബസിൽവെച്ചു കുട്ടിയെ ലഭിക്കുകയായിരുന്നു. സംഘടനയുടെ ഇടപെടലാണ് കുട്ടിയുടെ ഭൂതകാലം പുറത്ത് കൊണ്ടു വന്നത്.വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിനു ഇരയായിട്ടുണ്ടെന്നും തെളിഞ്ഞു. തുടർന്ന് പൊലീസു നടത്തിയ അന്വേഷണത്തിവ്‍ പ്രതിയായ അമ്മാവനെ പൊലീസ് അറസ്റ്റു ചെയ്തു.അഞ്ച് വർഷം തടവിനു പുറമേ കുട്ടിയുടെ ക്ഷേമത്തിനായി 3 ലക്ഷം രൂപ പിഴയും ചുമർത്തിയിട്ടുണ്ട്.കൂടാതെ ട്ടിയെ ഇതുവരെ പരിപാലിച്ച കൗണ്‍സലര്‍മാരായ പേര്‍ളി മെസ്സിയെയും ഉസ്മ പ്രവീണിനെയും കോടതി അഭിനന്ദിച്ചു.

English summary
Proving that a girl had been raped by her uncle, two years after the crime, would have been very difficult, but a Delhi trial court relied on the child's crayon sketches to convict the accused and award him five years in jail
Please Wait while comments are loading...