കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഒറ്റപ്രഖ്യാപനത്തില്‍ പിടിച്ചുകയറി ബിജെപി; ദില്ലി ഭരണം പിടിക്കുമെന്ന് സൂചന, പിന്തുണയേറി

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുമ്പോള്‍ ബിജെപിയുടെ ഗ്രാഫ് ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. പൗരത്വ പ്രക്ഷോഭവും ജെഎന്‍യു സമരവുമെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതിയുരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റ പ്രഖ്യാപനത്തിന് ശേഷം ബിജെപിക്ക് പിന്തുണയേറിയിട്ടുണ്ടെന്ന് സി വോട്ടര്‍ സൂചിപ്പിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴ് മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നിലവിലെ ഭരണത്തിന് തുടര്‍ച്ച ലഭിക്കാന്‍ സഹായിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍....

 ചില സംഭവങ്ങള്‍

ചില സംഭവങ്ങള്‍

പല തിരഞ്ഞെടുപ്പുകളിലും ദേശീയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രചാരണം ആയിരിക്കില്ല ഫലം നിര്‍ണയിക്കുക. ചില സംഭവങ്ങള്‍, അല്ലെങ്കില്‍ പ്രഖ്യാപനനങ്ങള്‍... അതു മതിയാകും ജനമനസ് മാറാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുല്‍വാമയിലെ തീവ്രവാദി ആക്രമണവും ബാലാക്കോട്ടെ തിരിച്ചടിയും ഇതിന് ഉദാഹരണമാണ്.

രാംലീലയിലെ പ്രസംഗം

രാംലീലയിലെ പ്രസംഗം

ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി ജന മനസ് മാറിയിട്ടുണ്ടെന്നാണ് നിരീക്ഷണം. ഡിസംബര്‍ 22ന് നരേന്ദ്ര മോദി പങ്കെടുത്ത രാംലീല മൈതാനിയിലെ റാലിയും മോദിയുടെ പ്രസംഗവുമാണ് ബിജെപിക്ക് ഗുണം ചെയ്തതെന്ന് പറയപ്പെടുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ മോദിയുടെ പ്രഖ്യാപനം.

മൂന്ന് ശതമാനം വര്‍ധന

മൂന്ന് ശതമാനം വര്‍ധന

രാംലീല മൈതാനിയിലെ പൊതുപരിപാടിക്ക് ശേഷം ബിജെപിയെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ മൂന്ന് ശതമാനം വര്‍ധന ഉണ്ടായി എന്നാണ് സിവോട്ടര്‍ പറയുന്നത്. നേരത്തെ 25 ശതമാനം വോട്ടര്‍മാരാണ് ബിജെപിയെ അനുകൂലിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 28 ശതമാനമായി എന്നാണ് വിലയിരുത്തല്‍.

കോളനി വിഷയം

കോളനി വിഷയം

വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് സിവോട്ടര്‍ പിന്തുണയേറിയെന്ന് സൂചിപ്പിക്കുന്നത്. മോദിയുടെ പ്രസംഗത്തില്‍ പൗരത്വ നിയമവും മറ്റുവിവാദങ്ങളുമെല്ലാം വിഷയമായിരുന്നു. എന്നാല്‍ അംഗീകാരമില്ലാത്ത കോളനികള്‍ക്ക് അംഗീകാരം നല്‍കുമെന്ന മോദിയുടെ പ്രഖ്യാപനമാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതത്രെ.

സാധാരണ വോട്ടര്‍മാര്‍

സാധാരണ വോട്ടര്‍മാര്‍

ഡിസംബര്‍ 22ന് നടത്തിയ റാലിയില്‍ ബിജെപി പ്രധാനമായും നല്‍കിയ വാഗ്ദാനം കോളനികളുടെ അംഗീകാരമായിരുന്നു. സാധാരണ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ഇത്. വേദിയോട് ചേര്‍ന്നുള്ള സ്‌ക്രീനില്‍ കോളനികള്‍ക്ക്് അംഗീകാരം നല്‍കുന്ന മോദിക്ക് നന്ദി എന്ന വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു.

മുന്നില്‍ എഎപി തന്നെ

മുന്നില്‍ എഎപി തന്നെ

മോദിയുടെ ഈ പ്രഖ്യാപനം സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. റാലിക്ക് ശേഷം നടത്തിയ സര്‍വേയില്‍ എഎപിയും ബിജെപിയും തമ്മിലുള്ള അകലം കുറഞ്ഞു. എങ്കിലും എഎപിക്ക് തന്നെയാണ് കൂടുതല്‍ ജനപിന്തുണ. 50 ശതമാനം പേരാണ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് അനുകൂലമായി പ്രതികരിച്ചത്.

 അടവ് മാറ്റി ബിജെപി

അടവ് മാറ്റി ബിജെപി

ഏത് പാര്‍ട്ടിക്കാണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുക എന്ന ചോദ്യത്തിലാണ് സിവോട്ടര്‍ ജനങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയത്. ഇതില്‍ കൂടുതല്‍ പേരും എഎപിയെ പിന്തുണച്ചു. തൊട്ടുപിന്നില്‍ ബിജെപിയുണ്ട്. ഇപ്പോള്‍ ദില്ലിയില്‍ സിഎഎ ബിജെപിയുടെ പ്രചാരണ വിഷയമല്ല. പകരം കോളനി കാര്യമാണ് പ്രധാനമായും വിഷയമാക്കുന്നത്.

സിഎഎക്ക് ശേഷം സംഭവിച്ചത്

സിഎഎക്ക് ശേഷം സംഭവിച്ചത്

പൗരത്വ നിയമം ബജെപിക്ക് തിരിച്ചടിയാണുണ്ടാക്കുക എന്ന് സര്‍വ്വേകള്‍ പറയുന്നു. ലോക്‌സഭയില്‍ ബില്ല് പാസാക്കുന്നതിന് മുമ്പ് ബിജെപിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞവര്‍ 23 ശതമാനമായിരുന്നു. എന്നാല്‍ പൗരത്വ ബില്ല് നിയമമായതിന് ശേഷം നടത്തിയ സര്‍വ്വേയില്‍ ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ ഒരു ശതമാനം കുറഞ്ഞു.

തിളക്കം നിലനിര്‍ത്തിയില്ല

തിളക്കം നിലനിര്‍ത്തിയില്ല

ജനുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബിജെപിക്ക് തിളക്കം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. എഎപിക്ക് അനുകൂലമായ സാഹചര്യമാണ് ദില്ലിയിലുള്ളത്. മോദിയുടെ കോളനി പ്രഖ്യാപനത്തിന് ശേഷം ബിജെപി കുതിച്ചെങ്കിലും പിന്നീട് കാര്യാമായ മുന്നേറ്റം തുടര്‍ച്ചയായി കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല.

 എഎപിയുടെ പ്രചാരണം

എഎപിയുടെ പ്രചാരണം

എഎപി സര്‍ക്കാര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. വൈദ്യുതി നിരക്ക്, കുടിവെള്ളം, കോളനികള്‍ തുടങ്ങിയ സാധാരണക്കാരുടെ വിഷയമാണ് എഎപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബിജെപിയും സമാനമായ നീക്കം നടത്തുന്നത്.

ബിജെപിയുടെ ആശങ്ക

ബിജെപിയുടെ ആശങ്ക

സാധാരണക്കാരുടെ വിഷയങ്ങള്‍ പ്രധാനമായും ഉന്നയിക്കാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. ഈ സാഹചര്യത്തില്‍ സിഎഎ പൊതു ചര്‍ച്ചയാക്കേണ്ട എന്നും അവര്‍ കരുതുന്നു. എന്നാല്‍ സാധാരണക്കാരുടെ വിഷയങ്ങളില്‍ എഎപി നേരത്തെ പ്രചാരണം തുടങ്ങിയത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു. ഫെബ്രുവരി 8നാണ് ദില്ലിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണും.

ഇറാന്‍ അതിര്‍ത്തിയില്‍ 6 യുഎസ് യുദ്ധവിമാനങ്ങള്‍; 176 പേരുടെ മരണത്തിലേക്ക് നയിച്ചത് ഇങ്ങനെ...ഇറാന്‍ അതിര്‍ത്തിയില്‍ 6 യുഎസ് യുദ്ധവിമാനങ്ങള്‍; 176 പേരുടെ മരണത്തിലേക്ക് നയിച്ചത് ഇങ്ങനെ...

ദില്ലിയിലെ 54 പള്ളികള്‍ പൊളിക്കുമെന്ന് ബിജെപി നേതാവ്; പട്ടിക തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറിദില്ലിയിലെ 54 പള്ളികള്‍ പൊളിക്കുമെന്ന് ബിജെപി നേതാവ്; പട്ടിക തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറി

English summary
Delhi Assembly Election 2020: Data Shows One Issue Gave BJP Sudden Spike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X