'അവർ അദ്ദേഹത്തെ ജയിലിൽ പോകാൻ സ്വതന്ത്രനാക്കി'; കെജ്രിവാളിനെ പരിഹസിച്ച് സ്മൃതി ഇറാനി
ഡൽഹി: അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. സാമൂഹ്യപരിഷ്ക്കണത്തിന്റെ തുടക്കക്കാരനായി സ്വയം അഭിഷേകം ചെയ്ത അരവിന്ദ് കെജ്രിവാൾ ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരാനയാ രാഷ്ട്രീയക്കാരനായ ഒരാളാണ് എന്ന് സ്മൃതി പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിന് കനത്ത പരാജയമാണ് നൽകിയതെന്നും സ്മൃതി പറഞ്ഞു. ജയിലിൽ പോകാൻ ജനങ്ങൾ കെജ്രിവാളിനെ ഇപ്പോൾ സ്വതന്ത്രനാക്കിയെന്നും സ്മൃതി പറഞ്ഞു. 27 വർഷത്തിന് ശേഷം ബി ജെ പി ഡൽഹിയിൽ അതിശക്തമായ തിരിച്ച് വരവാണ് നടത്തിയത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആം ആദ്മിയുടെ അഞ്ച് മുൻനിര നേതാക്കളിൽ ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻമുഖ്യമന്ത്രയുമായ അരവിന്ദ് കെജ്രിവാളും ഉൾപ്പെടുന്നു.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന കെജ്രിവാൾ, എക്സൈസ് പോളിസി കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ജനകീയ കോടതി തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിപ്പിച്ചതിന് ശേഷം മാത്രമെ ആ സ്ഥാനത്തേക്ക് മടങ്ങുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ബി ജെ പിയുടെ പർവേശ് വർമ്മയോടാണ് കെജ്രിവാൾ പരാജയപ്പെട്ടത്.
കെജ്രിവാളിന്റെ അടുത്ത വ്യക്തിയായ മനീഷ് സിസോദിയ, എ എ പി നേതാക്കളായ സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, അവധ് ഓജ എന്നിവരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബി ജെ പിയുടെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് സ്മൃതി പറഞ്ഞു. " ഒരാൾ ആം ആദ്മി പാർട്ടിയുടെ പരാജയം ഉറപ്പാക്കി, ആ മനുഷ്യൻ നരേന്ദ്ര മോദിയാണ്. ബി ജെ പി ചെയ്ത ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് 2024 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതാണ്, " അവർ കൂട്ടിച്ചേർത്തു.
ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഈ വിജയത്തിന് ബി ജെ പിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. 4,089 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.












Click it and Unblock the Notifications