ദില്ലി തിരഞ്ഞെടുപ്പ് ചരിത്രമാകുന്നത് ഇങ്ങനെ
ഒരുപക്ഷേ രാജ്യം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ മത്സരമായിരുന്നു ദില്ലി നിയമസഭയിലേക്ക് നടന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിയും മോദിയുടെ(കിരണ്‍ ബേദിയുടെ) ബിജെപിയും തമ്മിലായിരുന്നു 'യുദ്ധം'. പക്ഷേ ഒടുവില്‍ ചരിത്രം രചിച്ചുകൊണ്ട് ആം ആദ്മി വിജയം നേടിയിരിക്കുന്നു.
എന്തുകൊണ്ടൊക്കെയാണ് ദില്ലി തിരഞ്ഞെടുപ്പ്, ചരിത്രത്തില്‍ ഇടംനേടുന്ന ഒന്നാകുന്നത്. അതിന് ചരിത്രം കൂടി പരിശഓധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റേയും, ബിജെപിയുടേയും, ആം ആദ്മിയുടേയും.. എന്തിന് സിപിഎമ്മിന്റെ ചരിത്രം പോലും പരിശോധിക്കണം.

ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ്
1998 ല്‍ മുതലിങ്ങോട്ടുള്ള കണക്കെടുത്താല്‍ ദിലിലിയിലെ ആളുകളുടെ വോട്ട് ചെയ്യാനുള്ള ത്വര കൂടുകയാണ്. 1998 ല്‍ അത് 48.9 ശതമാനമായിരുന്നു. ക്രമേണ വര്‍ദ്ധിച്ച് 2015 ല്‍ അത് റെക്കോര്‍ഡ് പോളിങ് ആയി. 67.1 ശതമാനം.

കോണ്‍ഗ്രസ് ഭരണം
ദില്ലി സംസ്ഥാനമായി രൂപീകരിച്ചതിന് ശേഷം 15 വര്‍ഷം ഭരിച്ചത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പക്ഷേ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. കോണ്‍ഗ്രസ് പിന്തുണയോടൈ ആയിരുന്നു ആം ആദ്മി പാര്‍ട്ടി മന്ത്രിസഭ രൂപീകരിച്ചത്.

കോണ്‍ഗ്രസ് പൂജ്യം
ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ നാണം കെട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അജയ് മാക്കന്‍ പോലും പരാജയപ്പെട്ടു. കഴിഞ്ഞ തവണ എട്ട് സീറ്റ് ലഭിച്ചിരുന്നു.

ബിജെപി ഒറ്റനമ്പര്‍
കോണ്‍ഗ്രസ് പൂജ്യത്തിലെത്തിയപ്പോള്‍ ബിജെപിയും വന്‍ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപിക്ക് ഇത്തവണ രണ്ടക്കം പോലും തികക്കാന്‍ കഴിഞ്ഞില്ല.

ആദ്യമായി അമ്പതിലധികം സീറ്റ്
ദില്ലിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റക്ക് അമ്പതിലധികം സീറ്റുകള്‍ നേടുന്നത്. ആം ആദ്മി ചരിത്രമാകുന്നത് ഇങ്ങനെയൊക്കെ ആണ്.

കോണ്‍ഗ്രസും ബിജെപിയും ഇല്ലാതെ
കോണ്‍ഗ്രസും ബിജെപിയും ഇല്ലാതെ ഒരു സര്‍ക്കാര്‍ ദില്ലിയില്‍ രൂപീകരിക്കപ്പെടുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോ, പ്രതിപക്ഷ പാര്‍ട്ടിയോ ഇല്ലാതെ രാജ്യ തലസ്ഥാനത്ത് ഭരണം വരുന്നു.

സിപിഎം
ചരിത്രത്തില്‍ ആദ്യമായി സിപിഎമ്മും ഇടതുപാര്‍ട്ടികളും ദില്ലിയില്‍ ഒരു പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. വിജയത്തില്‍ വലിയ ഘടകമായില്ലെങ്കിലും രാഷ്ട്രീയമായി പ്രാധാന്യം അര്‍ഹിക്കുന്ന തീരുമാനം ആയിരുന്നു അത്.












Click it and Unblock the Notifications