കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൽഹി ഭല്‍സ്വയിലെ തീപിടുത്തം; പൂർണമായും അണക്കാൻ രണ്ട് ദിവസം വേണമെന്ന് ഉദ്യോഗസ്ഥർ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; വടക്കൻ ഡൽഹിയിലെ ഭൽസ്വ ലാൻഡ്‌ഫിൽ പടർന്ന് പിടിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിലേറെയായി എട്ടോളം അഗ്‌നിശമന സേനാംഗങ്ങൾ ഈ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇത് പൂർണ്ണമായും അണയ്ക്കാൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തീ ജനവാസ മേഖലകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇത് ഏത് വിധേനയും നിയന്ത്രണവിധേയമാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഭൽസ്വയിലെ മാലിന്യനിക്ഷേപകേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടൻ തന്നെ 13 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തം മൂലം ഉണ്ടായ പുക പ്രദേശത്തെ മേഘങ്ങളെ എല്ലാം ചാര നിറത്തിൽ ആക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരവും കനത്ത പുകപടലങ്ങൾ തങ്ങളെ ശ്വാസം മുട്ടിക്കുന്നതായി പ്ര ദേശവാസികൾ പറഞ്ഞിരുന്നു. തൊണ്ടവേദന, കണ്ണ് ചൊറിച്ചിൽ, ശ്വാസതടസ്സം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും തങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് സ്ഥലത്തെ താമസക്കാർ പരാതിപ്പെട്ടിരുന്നു.

delhibhalswafire

" നിലവിൽ എട്ട് അഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്ത് പ്രവർത്തിക്കുന്നത്. തീ അണയ്ക്കാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരും. ഞങ്ങളുടെ ടീമുകൾ അത് അണയ്ക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്." ഒരു ഫയർ ഓഫീസർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും സ്ഥലത്തെ ഉയർന്ന താപനില ഡം‌യാർഡ് സൈറ്റുകളിൽ മീഥെയ്ൻ വാതകത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചതായിരിക്കാം തീ പിടുത്തതിന് കാരണം എന്നാണ് ചില ഉദ്യോഗസ്ഥരുടെ നി ഗമനം. അതേ സമയം നഗരത്തിലെ മാലിന്യനിക്ഷേപത്തിൽ അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിന് കാരണം മുനിസിപ്പൽ കോർപ്പറേഷനിലെ അഴിമതിയാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കുറ്റപ്പെടുത്തി.

'വിജയ് ബാബു സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു'; ലൈംഗിക അതിക്രമ കേസിൽ പ്രതികരിച്ച് ജെബി മേത്തർ'വിജയ് ബാബു സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു'; ലൈംഗിക അതിക്രമ കേസിൽ പ്രതികരിച്ച് ജെബി മേത്തർ

തീപിടിത്തമുണ്ടായതിനെ കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഗോപാല്‍ റായ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോട് (ഡി പി സി സി) ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം മൂന്ന് പൗരസമിതികളും ഭരിക്കുന്ന ബിജെപിയെ 'പൂര്‍ത്തിയാക്കും' എന്ന് ആം ആദ്മി നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ ലാൻഡ്ഫിൽ സൈറ്റിൽ ഈ വർഷം മൂന്ന് തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 28 ന് ഉണ്ടായ തീപിടുത്തം 50 മണിക്കൂറിന് ശേഷം ആണ് അണക്കാൻ സാധിച്ചത്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Delhi Bhalswa fire; Officials said it would take two days to shut down completely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X