കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാര്‍ഥനായ മകന്‍ അമ്മയുടെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകണമെന്ന് കോടതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അമ്മയുടെ വീട്ടില്‍ അനുവാദമില്ലാതെ കയറിത്താമസിച്ച മകന്‍ ഇറങ്ങിപ്പോകണമെന്ന് ദില്ലി കോടതിയുടെ ഉത്തരവ്. മകനും ഭാര്യയും ചേര്‍ന്ന് വീടിന്റെ രണ്ടാംനില കൈയ്യടക്കി വെച്ചിരിക്കുകയാണെന്നുകാട്ടി അമ്മ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 10,000 രൂപ പ്രതിമാസം അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി മകനോട് നിര്‍ദ്ദേശിച്ചു.

അമ്മയെ വേണ്ടവിധം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്ത മകനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ നോക്കി സംരക്ഷിച്ച അമ്മമാരെ മക്കള്‍ വളര്‍ന്നാലുടന്‍ സ്വന്തംകാര്യം നോക്കു പോവുകയല്ല വേണ്ടതെന്നും വളരെ പരിതാപകരമാണ് ഇത്തരം അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.

law

അമ്മമാര്‍ക്കെതിരായ ഇത്തരം കൈയ്യേറ്റങ്ങളെ നോക്കിനില്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മകനും ഭാര്യയും തന്നെ അപമാനിക്കുന്നതും അക്ഷേപിക്കുന്നതും പതിവാണെന്നും അമ്മ കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. 2012ലാണ് ഇവര്‍ മകനെതിരെ പരാതിയുമായി കോടതിയിലെത്തിയത്.

മകന് വീട്ടില്‍ കഴിയണമെങ്കില്‍ വീടിന്റെ ലൈസന്‍സിയുടെ അനുവാദമില്ലാതെ കഴിയില്ലെന്ന് കോടതി പറഞ്ഞു. അല്ലാത്ത തരത്തിലുള്ള താമസം അതിക്രമമായി കരുതേണ്ടിവരും. അമ്മയുടെ അനുവാദമില്ലാതെ വീട്ടില്‍ താമസിച്ചതില്‍ മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വെസ്റ്റ് ദില്ലിയിലെ തിലക് നഗര്‍ സ്വദേശിനിയാണ് പരാതിക്കാരി.

English summary
Delhi Court Asks ‘Selfish’ Son To Vacate Mother’s House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X