കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതവേഗത: ഉപമുഖ്യമന്ത്രിയുടെ ഇന്നോവ ഓടിച്ചിട്ട് പിടിച്ച് പിഴയിട്ടു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: അമിത വേഗതിയില്‍ വാഹനമോടിച്ച ശേഷം നിര്‍ത്താതെ പോയ ഉപമുഖ്യമന്ത്രിയുടെ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടിച്ച് പിഴയിട്ടു. തലസ്ഥാന നഗരമായ ദില്ലിയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ജൂണ്‍ 12 ന് വൈകുന്നേരം വടക്കുകിഴക്കന്‍ ദില്ലിയിലെ ഖജുരി ഖാസ് സര്‍ക്കിളിലാണ് സംഭവം നടന്നത്. അമിതവേഗതയില്‍ വന്ന, ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ വെള്ള ഇന്നോവ കാറിനാണ് പോലീസ് കൈ കാണിച്ചത്.

പോലീസ് സംഘം കൈ കാണിക്കുമ്പോള്‍ മന്ത്രിയുടെ കാറിന്റെ വേഗത 60 കിലോമീറ്ററില്‍ കൂടുതലായിരുന്നു. കാര്‍ നിര്‍ത്തുന്നതിന് പകരം, നോട്ടീസ് വീട്ടിലേക്കയച്ചോ എന്ന് പറഞ്ഞ് ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. അമിതവേഗതയില്‍ വന്ന ഒരുപാട് വാഹനങ്ങള്‍ സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്നു. കൂട്ടത്തിലൊരാള്‍, കാറിനുള്ളിലുണ്ടായിരുന്ന മനീഷ് സിസോദിയയെ കണ്ട് തിരിച്ചറിഞ്ഞു.

police

സിസോദിയയുടെ വാഹനം നിര്‍ത്താതെ പോയത് കണ്ട് ആളുകള്‍ ബഹളം വെച്ചു. വി ഐ പിയുടെ കാര്‍ പിടിക്കാതെ വിട്ടു എന്ന് പറഞ്ഞായിരുന്നു ബഹളം. ഇതോടെയാണ് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ ആയ സച്ചിന്‍ മോട്ടോര്‍സൈക്കിളില്‍ മന്ത്രിയുടെ വാഹനത്തിന് പിന്നാലെ പോയത്. ഏകദേശം രണ്ടര കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇദ്ദേഹം സിസോദിയയുടെ കാര്‍ കണ്ടെത്തുകയും തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.

കാറില്‍ ഉപമുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കോണ്‍സ്റ്റബിള്‍ കൂട്ടാക്കിയില്ല. നിവൃത്തിയില്ലാതെ ഇയാള്‍ 400 രൂപ പിഴയടച്ച് പോകുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നെങ്കിലും മനീഷ് സിസോദിയ സംഭവത്തില്‍ ഇടപെട്ടതേ ഇല്ല എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Delhi deputy CM Manish Sisodia’s car chased by cops, fined for speeding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X