Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെതിരെ മോശം പരാമര്‍ശം, എഎപി പ്രവര്‍ത്തകനെ തല്ലാന്‍ ഒരുങ്ങി അല്‍ക്കാ ലാമ്പ.... ദില്ലിയില്‍ നാടകീയത!

ദില്ലി: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ദില്ലിയില്‍ നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്കാ ലാമ്പ എഎപി പ്രവര്‍ത്തകനെ തല്ലാനായി കൈവീശിയതാണ് അമ്പരിപ്പിച്ച നീക്കം. തന്റെ മകനെതിരെ മോശം പരാമര്‍ശമാണ് എഎപി നേതാവില്‍ നിന്ന് ഉണ്ടായതെന്ന് അല്‍ക്കാ ലാമ്പ പറഞ്ഞു. ഇവര്‍ കൈവീശിയെങ്കിലും എഎപി പ്രവര്‍ത്തകന്‍ ഒഴിഞ്ഞു മാറിയത് കൊണ്ട് അടി കൊണ്ടില്ല. ഉത്തര ദില്ലിയിലെ മജ്‌നു കാ തില്ലയിലെ പോളിംഗ് ബൂത്തിന് സമീപമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

1

എഎപി പ്രവര്‍ത്തകര്‍ ലാമ്പയ്‌ക്കെതിരെ തുടര്‍ച്ചയായി എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇതോടെ പ്രകോപിതയായിട്ടാണ് അല്‍ക്കാ ലാമ്പ ഇയാളെ അടിക്കാനോങ്ങിയത്. ഇതിന് പിന്നാലെ പോലീസുകാര്‍ ഇയാള്‍ക്ക് സുരക്ഷ നല്‍കി സംഭവസ്ഥലത്ത് നിന്ന് മാറ്റി. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുകാര്‍ക്ക് പിന്നാലെയെത്തി. ഇവര്‍ക്കൊപ്പം അല്‍ക്കാ ലാമ്പയുമുണ്ടായിരുന്നു. എന്നാല്‍ പോലീസ് സുരക്ഷ ഒരുക്കിയത് കൊണ്ട് മാത്രമാണ് ഇയാള്‍ക്ക് അടിയേല്‍ക്കാതെ രക്ഷപ്പെടാനായത്.

നേരത്തെ എഎപിയില്‍ നിന്നാണ അല്‍ക്കാ ലാമ്പ കോണ്‍ഗ്രസിലെത്തിയത്. താന്‍ പോളിംഗ് ബൂത്തില്‍ നിന്ന് വന്നതിന് പിന്നാലെ എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍ ബൂത്തിനകത്ത് കയറാന്‍ പോലീസുമായി തര്‍ക്കിക്കുന്നത് കണ്ടു. ഇതിനിടെ ഒരു എഎപി പ്രവര്‍ത്തകന്‍ ഹര്‍മേഷ് തനിക്കെതിരെ അസഭ്യം പറഞ്ഞു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതില്‍ നന്ദിയുണ്ടെന്നും ലാമ്പ പറഞ്ഞു. എന്നാല്‍ അല്‍ക്കാ ലാമ്പയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

ഏത് സ്ഥാനാര്‍ത്ഥിക്കും പോളിംഗ് ബൂത്തിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്നും അല്‍ക്കാ ലാമ്പ പറഞ്ഞു. എഎപി പ്രവര്‍ത്തകന്‍ തന്നെ അപമാനിച്ചു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ഇത്തരത്തിലുള്ള പെരുമാറ്റം. എഎപിക്ക് ചാമ്പ്‌നി ചൗക്കില്‍് പരാജയപ്പെടുമോ എന്ന ഭയമുണ്ട്. കോണ്‍ഗ്രസ് ഈ സീറ്റില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അല്‍ക്കാ ലാമ്പ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+