കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തൂത്തുവാരി എഎപി; ദില്ലിയില്‍ മൂന്നാമതും കെജ്രിവാള്‍ സര്‍ക്കാര്‍, തകര്‍ന്നടിഞ്ഞ് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
Delhi Election 2020 : AAP Won Amidst BJP's Demise | Oneindia Malayalam

ദില്ലി: മൂന്നാം തവണയും ഒരേ പാര്‍ട്ടിയെ ജനം ഭരിക്കാന്‍ തിരഞ്ഞെടുക്കുക എന്നത് ചെറിയ കാര്യമല്ല. എഎപി വീണ്ടും ദില്ലിയില്‍ അധികാരത്തിലെത്തുമ്പോള്‍ തകര്‍ന്നത് കേന്ദ്രത്തിനൊപ്പം ദില്ലിയും ഭരിക്കാമെന്ന ബിജെപിയുടെ സ്വപ്‌നമാണ്. ബിജെപി വിരിച്ച വിദ്വേഷ രാഷ്ട്രീയത്തിന് പിടികൊടുക്കാതെയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി ഭരണത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്.

48 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് പക്ഷേ, നേരിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ദില്ലി നിയമസഭയില്‍ അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. എടുത്തുകാട്ടാന്‍ കൃത്യമായ നേതാക്കളില്ലാത്തതും ബിജെപിക്കും കോണ്‍ഗ്രസിനും ദില്ലിയില്‍ തിരിച്ചടിയായി....

എഎപിയുടെ വരവ്

എഎപിയുടെ വരവ്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതിക്കെതിരായ പോരാട്ട വഴിയിലൂടെയാണ് ദില്ലിയില്‍ എഎപി ഉദയം ചെയ്യുന്നത്. 2013ല്‍ നടന്ന വോട്ടെടുപ്പില്‍ മല്‍സരിച്ച എഎപിക്ക് പക്ഷേ, വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണത്തിലെത്തിയെങ്കിലും 49 ദിവസത്തിന് ശേഷം കെജ്രിവാള്‍ രാജിവച്ചു. ദില്ലി രാഷ്ട്രപതി ഭരണത്തിന് കീഴിലായി.

കിതച്ചത് കോണ്‍ഗ്രസ്

കിതച്ചത് കോണ്‍ഗ്രസ്

2015ല്‍ നടന്ന വോട്ടെടുപ്പിലും ജനം തിരഞ്ഞെടുത്തത് എഎപിയെ ആയിരുന്നു. 70ല്‍ 67 സീറ്റ് നേടി വന്‍ മുന്നേറ്റമാണ് അന്ന് എഎപി കാഴ്ചവച്ചത്. ബാക്കി മൂന്നും ബിജെപി നേടി. എഎപി കുതിച്ചപ്പോള്‍ കിതച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം ഒമ്പതായി കുറഞ്ഞു. മൂന്ന് തവണ തുടര്‍ച്ചയായി ദില്ലി ഭരിച്ച കോണ്‍ഗ്രസിന്റെ തകര്‍ച്ച അപ്രതീക്ഷിതമായിരുന്നു.

തിരിച്ചുവരവ് സാധ്യമാണോ

തിരിച്ചുവരവ് സാധ്യമാണോ

2020ല്‍ കോണ്‍ഗ്രസിന്റെ സ്‌കോര്‍ ബോര്‍ഡിന് ഇളക്കം തട്ടിയില്ലെന്ന് മാത്രമല്ല, അവരുടെ വോട്ട് ശതമാനം വീണ്ടും താഴേക്ക് പോയി. ഇത്തവണ പല മണ്ഡലങ്ങളിലും എഎപിയുടെ മുന്നേറ്റത്തിന് തടസമായത് കോണ്‍ഗ്രസിന്റെ സാന്നിധ്യമായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന ചോദ്യം പോലും അപ്രസക്തമായി.

ബിജെപിയുടെ അമിത പ്രതീക്ഷ

ബിജെപിയുടെ അമിത പ്രതീക്ഷ

ബിജെപി അമിത പ്രതീക്ഷയിലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തരംഗം ദില്ലിയിലും ആവര്‍ത്തിക്കുമെന്ന് കരുതിയ അവര്‍ക്ക് തെറ്റുപറ്റി. കേന്ദ്രഭരണത്തിന്റെ പിന്‍ബലമുണ്ടായിട്ടും ദില്ലി ജനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല. ആദ്യം വികസനത്തില്‍ തുടങ്ങിയ ബിജെപി തികഞ്ഞ വര്‍ഗീയതയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൡ അഴിച്ചുവിട്ടത്.

മുന്നില്‍ നില്‍ക്കാന്‍ നേതാക്കളില്ല

മുന്നില്‍ നില്‍ക്കാന്‍ നേതാക്കളില്ല

കോണ്‍ഗ്രസിനും ബിജെപിക്കും ദില്ലിയില്‍ മുന്നില്‍ നിര്‍ത്താന്‍ പറ്റിയ നേതാക്കളില്ല എന്നതാണ് ഒരു പോരായ്മ. ഇതുതന്നെയാണ് കെജ്രിവാള്‍ ആയുധമാക്കിയതും. അദ്ദേഹം കോണ്‍ഗ്രസിനെ കാര്യമായി ടാര്‍ജറ്റ് ചെയ്തില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വെല്ലുവിളിച്ച് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തു.

എഎപിയുടെ ആയുധം

എഎപിയുടെ ആയുധം

ദില്ലിയില്‍ എഎപി ഭരണത്തില്‍ നടപ്പാക്കിയ ജനകീയ പദ്ധതികള്‍ ആ പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രകടന പത്രികയില്‍ സാധാരണക്കാരുടെ വിഷയങ്ങളാണ് എഎപി ഊന്നല്‍ നല്‍കിയത് എന്നതും എടുത്തുപറയേണ്ടതാണ്. ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി തങ്ങള്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ മുന്നില്‍ വച്ചാണ് എഎപി വോട്ടുചോദിച്ചത്.

ന്യൂനപക്ഷം എഎപിക്കൊപ്പം

ന്യൂനപക്ഷം എഎപിക്കൊപ്പം

സിഎഎ നടപ്പാക്കിയതിന് ശേഷമുള്ള പുതിയ രാഷ്ട്രീയ പശ്ചാത്തലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായ വികാരം ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് അവര്‍ കരുതുന്നുമില്ല. ഈ സാഹചര്യവും എഎപിക്ക് അനുകൂലമയി. സിഎഎ ആവശ്യമില്ലെന്നും രാജ്യം ഇത് തള്ളണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ നിലപാട് അദ്ദേഹം ഇക്കാര്യത്തില്‍ എടുത്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

ബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ലബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ല

English summary
Delhi Election Result 2020: AAP Win Again, BJP dream collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X