Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഫലം: 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലേക്ക്; കേവലഭൂരിപക്ഷം കടന്ന് ലീഡ് നില

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ വ്യക്തമായ മേധാവിത്വം സ്ഥാപിച്ച് ബി ജെ പിയുടെ മുന്നേറ്റം. ഒമ്പതര വരെയുള്ള കണക്കുകള്‍ പ്രകാരം ബി ജെ പി 45 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഡല്‍ഹി നിയമസഭയില്‍ ആകെ 70 സീറ്റുകളാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്..

2013 മുതല്‍ ഡല്‍ഹിയില്‍ അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടി 20 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മിക്ക സ്ഥാനാര്‍ത്ഥികളും പിന്നിലാണ് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യം. അരവിന്ദ് കെജ്രിവാള്‍, അതിഷി മര്‍ലേന എന്നിവരെല്ലാം പിന്നിലാണ്. നേരത്തെ മനീഷ് സിസോദിയയും പിന്നിലായിരുന്നെങ്കിലും ഇപ്പോള്‍ ലീഡ് പിടിച്ചിട്ടുണ്ട്.

Delhi Election Results

മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. 10 മണ്ഡലങ്ങളില്‍ ഏഴിടത്തും ആം ആദ്മി പാര്‍ട്ടിയും മൂന്നിടത്ത് ബി ജെ പിയുമാണ് ലീഡ് ചെയ്യുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ സാധൂകരിക്കും വിധമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷം ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

ബി ജെ പി 38-43 സീറ്റുകള്‍ നേടുമെന്നും എ എ പി 26-32 സീറ്റുകള്‍ നേടുമെന്നുമാണ് പല എക്‌സിറ്റ് പോളുകളും വോട്ടെടുപ്പ് ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെ പ്രവചനം. 2015 ല്‍ 70 ല്‍ 67 സീറ്റും നേടിയാണ് ആം ആദ്മി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 2020 ല്‍ 62 സീറ്റുമായി അധികാരം നിലനിര്‍ത്തി എ എ പി ഡല്‍ഹി രാഷ്ട്രീയത്തില്‍ എന്നല്ല ദേശീയ രാഷ്ട്രീയത്തില്‍ തന്നെ പ്രബല ശക്തിയായി ഉയര്‍ന്നു.

ഒരുകാലത്ത് ഡല്‍ഹി അടക്കി വാണിരുന്ന കോണ്‍ഗ്രസ് 2013 മുതല്‍ അധികാരത്തില്‍ നിന്ന് പുറത്താണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായിരുന്നില്ല. ഷീലാ ദീക്ഷിതിന്റെ കീഴില്‍ 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണയും മോശം പ്രകടനം ആവര്‍ത്തിക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+