Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടരെ 60 ലേറെ സീറ്റ് നേടിയുള്ള വിജയങ്ങള്‍.. ഇപ്പോള്‍ പകുതി സീറ്റിലേക്ക്; ആപ്പിന്റെ തിരിച്ചടിക്ക് കാരണമെന്ത്?

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക് നീങ്ങുകയാണ്. കേവലഭൂരിപക്ഷമായ 36 എന്ന മാന്ത്രികസംഖ്യ ആദ്യ മണിക്കൂറില്‍ തന്നെ കടക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ആ ലീഡ് നില പിന്നീട് താഴേക്ക് പോയിട്ടില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒറ്റയക്കത്തിലേക്ക് ബിജെപിയെ ഒതുക്കാന്‍ ആം ആദ്മിക്ക് സാധിച്ചിരുന്നു.

എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ് ആം ആദ്മിക്ക് നേരിടേണ്ടി വന്നത്. സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിച്ചു. ഇതടക്കം എന്തൊക്കെ ഘടകങ്ങളാണ് ആം ആദ്മിക്ക് ഡല്‍ഹിയില്‍ തിരിച്ചടിയേല്‍ക്കാന്‍ കാരണമായത് എന്ന് നോക്കാം.

Delhi Election Result

ഭരണവിരുദ്ധത

2015 ലും 2020 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് രണ്ട് സര്‍ക്കാരുകളും നടത്തിയിരുന്നത്. വൈദ്യുതി, വെള്ളം എന്നിവയ്ക്ക് നല്‍കിയ സബ്സിഡികള്‍ വോട്ടര്‍മാരെ സന്തോഷിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും ബിജെപിയെ ഡല്‍ഹിയില്‍ നിന്ന് അകറ്റിയത് ഇതായിരുന്നു.

എന്നാല്‍ കാലക്രമേണ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍, ഡല്‍ഹിക്കാരെ അലട്ടാന്‍ തുടങ്ങി. അവയില്‍ തന്നെ ഗുണനിലവാരമില്ലാത്ത വായു വലിയ വിഷയമായി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആപ്പിന്റെ ആവര്‍ത്തിച്ചുള്ള ആരോപണം വോട്ടര്‍മാര്‍ ഒഴിവുകഴിവുകളായി കണ്ടു. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ വാഗ്ദാനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചതും ഒരു കാരണമായി.

ശീഷ് മഹല്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി, അരവിന്ദ് കെജ്രിവാളിനെതിരായ ബിജെപിയുടെ ആക്രമണം 'ശീഷ് മഹല്‍' കേന്ദ്രീകരിച്ചായിരുന്നു. കെജ്രിവാള്‍ അധികാരത്തിലിരുന്നപ്പോള്‍ നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ പരാമര്‍ശിക്കാന്‍ ബിജെപി ഉപയോഗിച്ച പദമാണിത്. ബിജെപിയുടെ ആരോപണത്തില്‍ ഇന്ധനം നല്‍കുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ട്. 7.91 കോടി രൂപയാണ് നവീകരണത്തിന്റെ പ്രാഥമിക എസ്റ്റിമേറ്റ് എന്നാണ് സിഎജി അന്വേഷണത്തില്‍ കണ്ടെത്തിയത്.

2020-ല്‍ ഇത് ഇത് 8.62 കോടിയായി ഉയര്‍ന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് 2022-ല്‍ ജോലി പൂര്‍ത്തിയാക്കിയപ്പോഴേക്കും ചെലവ് 33.66 കോടി രൂപയായി കുതിച്ചുയര്‍ന്നിരുന്നു. ശീഷ് മഹല്‍ പ്രധാനമന്ത്രിയുടെ വസതിയുമായി താരതമ്യം ചെയ്ത് തിരിച്ചടിക്കാന്‍ ആപ്പ് നടത്തിയ ശ്രമം വിഫലമായി എന്നതിനൊപ്പം ബിജെപിയുടെ ആരോപണം വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തു.

സംശുദ്ധ രാഷ്ട്രീയം എന്ന എഎപിയുടെ വാഗ്ദാനത്തിനും വിഐപി ഭാവി ഇല്ലാതാക്കുമെന്ന കെജ്രിവാളിന്റെ അവകാശവാദങ്ങള്‍ക്കും വിപരീതമായാണ് ജനങ്ങള്‍ ഇതിനെ കണ്ടത്.

മദ്യനയം

എഎപി സര്‍ക്കാരിന് ഏറ്റവും വലിയ പരിക്കേല്‍പ്പിച്ചത് മദ്യനയമാണ്. റദ്ദാക്കിയ മദ്യനയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങള്‍ വലിയ കോലാഹലങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയെ മദ്യപന്മാരുടെ നഗരമാക്കി മാറ്റുകയാണെന്ന് ബിജെപി ആരോപിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ അറസ്റ്റിലേക്ക് നയിച്ചു.

സിസോദിയയെ അറസ്റ്റ് ചെയ്തതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ആം ആദ്മി പാര്‍ട്ടിക്ക് മന്ത്രിസഭ പുനഃക്രമീകരിക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് കെജ്രിവാള്‍ അറസ്റ്റിലാവുകയും അഞ്ച് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തു. ഒന്നിലധികം മുന്‍നിര നേതാക്കളുടെ അറസ്റ്റുകള്‍ എഎപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+