Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആത്മപരിശോധനയ്ക്കുള്ള സമയം കഴിഞ്ഞു'; പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി,മുന്നറിയിപ്പ്

ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജരിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി വന്‍ വിജയത്തിലേക്ക് കടക്കുകയാണ്. 60 ന് മുകളില്‍ സീറ്റുകളിലാണ് ആം ആദ്മി മുന്നേറുന്നത്. രണ്ടക്ക സംഖ്യ തികയ്ക്കാന്‍ കഴിയാതെ ബിജെപി കുഴങ്ങുമ്പോള്‍ ആം ആദ്മി തരംഗത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് സംപൂജ്യാരായി.

ഇത് മൂന്നാം തവണയാണ് കോണ്‍ഗ്രസ് ദില്ലിയില്‍ ദയനീയമായി പരാജയം നേരിടുന്നത്. പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. ഷീല ദീക്ഷിതിന് പകരക്കാനരനെ ഉടന്‍ കണ്ടേത്തണ്ടതുണ്ടെന്നാണ് മുതിര്‍ന്ന നേതാവ് നല്‍കുന്ന മുന്നറിയിപ്പ്.

 തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

15 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് ഇത്തവണയെങ്കിലും നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. 1998 മുതല്‍ 2013വരെയുള്ള ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

 നിരാശ

നിരാശ

15 സീറ്റുകളില്‍ വ്യക്തമായ സാന്നിധ്യമുണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എക്സിറ്റ് പോളുകള്‍ പോലും രണ്ട് സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നു. പ്രചരണത്തിനിറങ്ങിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം.

 ന്യൂനപക്ഷ മേഖലകളിലും

ന്യൂനപക്ഷ മേഖലകളിലും

എന്നാല്‍ നില മെച്ചപ്പെടുത്താന്‍ പോയിട്ട് കോണ്‍ഗ്രസിന് സാന്നിധ്യം അറിയിക്കാന്‍ പോലും സാധിച്ചില്ല. ന്യൂനപക്ഷ മേഖലകളില്‍ പോലും കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ക്യാമ്പിന് പ്രതീക്ഷ നല്‍കി ബെല്ലിമാരനില്‍ കോണ്‍ഗ്രസ് മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ലീഡ് താഴേക്ക് പോയി.

 നീരസം പ്രകടിപ്പിച്ച് നേതാക്കള്‍

നീരസം പ്രകടിപ്പിച്ച് നേതാക്കള്‍

കോണ്‍ഗ്രസിന്‍റെ വോട്ട് കണക്കും പരിതാപകരമാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 4.23 ശതമാനം വോട്ട് മാത്രമായിരുന്നു. പാര്‍ട്ടിയുടെ ദയനീയ പരാജയത്തില്‍ നീരസം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്നാണ് സംസ്ഥാന വനിതാ വിഭാഗം നേതാവ് ശര്‍മിസ്ത മുഖര്‍ജി പ്രതികരിച്ചത്. ശക്തമായ നേതൃത്വം ഇല്ലെന്ന വിമര്‍ശനമാണ് ശര്‍മിസ്ത ഉയര്‍ത്തുന്നത്. ഉചിതമായ തിരുമാനം കൈക്കൊള്ളുന്നതിലുള്ള നേതാക്കളുടെ അഭാവം, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിലെ വീഴ്ച,, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ അഭാവം, താഴെ തട്ടത്തിലുള്ള ഏകോപനങ്ങളുടെ കുറവ് ഇതെല്ലാം പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചെന്ന് ശര്‍മിസ്ത ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
    Delhi Election : Arvind Kejriwal Speaks To Public After AAP's Resounding Win | Oneindia Malayalam
     ബദല്‍ കണ്ടെത്തണം

    ബദല്‍ കണ്ടെത്തണം

    അതേസമയം ഷീല ദീക്ഷിതിന് പകരക്കാരനെ കണ്ടെത്തണം എന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്വി മുന്നോട്ട് വെച്ചത്. ബിജെപി 15 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആം ആദ്മി കാഴ്ച വെച്ചത് മിന്നുന്ന പ്രകടനമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ആം ആദ്മി നടത്തിയത്.

    സന്തോഷം ഉണ്ടെന്ന്

    ഷീലാ ദീക്ഷിതിന് ഒരു ബദല്‍ മുഖം കോണ്‍ഗ്രസ് കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ മുതല്‍ തന്നെ നേതാവിനെ ഉയര്‍ത്തികൊണ്ടുവരേണ്ടതുണ്ടെന്നും അഭിഷേക് സ്വിംഗ്വി ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ബിജെപിയുടെ വിജയത്തില്‍ സന്തോഷം ഉണ്ടെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+