കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിനുശേഷം യുവതിയെ സുഹൃത്ത് കെട്ടിടത്തില്‍നിന്നും താഴേക്കിട്ടതായി ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബലാത്സംഗത്തിനുശേഷം യുവതിയെ സുഹൃത്ത് കെട്ടിടത്തില്‍നിന്നും താഴേക്ക് തള്ളിയിട്ടതായി ആരോപണം. ദില്ലി ബീഗംപൂരിലാണ് സംഭവം. സുഹൃത്ത് രോഹിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്ത് 11നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ദില്ലിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജീവനക്കാരിയായ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവദിവസം രാത്രി രോഹിത്തും യുവതിയും മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയില്‍ തന്റെ പിതാവിന്റെ കാര്‍ സമീപത്തു നിര്‍ത്തിയിട്ടിട്ടുണ്ടെന്ന് രോഹിത് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷയ്ക്കരികില്‍ സുഹൃത്തുക്കളെ നിര്‍ത്തിയശേഷം പണിതുകൊണ്ടിരിക്കുന്ന കെട്ടടത്തിന് മുകളിലേക്ക് രോഹിത്തും യുവതിയും കയറി.

rape-latest-1

അല്‍പ സമയത്തിനുശേഷം ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നും യുവതി താഴേക്ക് വീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിവന്ന സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ബലാത്സംഗശ്രമം യുവതി എതിര്‍ത്തതിനെ തുടര്‍ന്ന് രോഹിത്ത് അവരെ താഴേക്ക് തള്ളിയിടുകയായിരുന്നെന്നാണ് സൂചന.

പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. രോഹിത്ത് സംഭവസമയം അമിതമായി മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം രോഹിത്ത് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ രോഹിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ദില്ലിയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം.

English summary
Delhi: Friend allegedly rapes 20-year-old woman, throws her off building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X