കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ആം ആദ്മിക്ക് പ്രചോദനമായി; ന്യായവില കാന്റീനുകള്‍ ഇനി ദില്ലിയിലും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്ന ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുവേണ്ടി ദില്ലിയില്‍ കാന്റീന്‍ തുടങ്ങുന്നു. തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ ആരംഭിച്ച അമ്മ കാന്റീനിന്റെ മാതൃകയിലാകും കാന്റീനില്‍ നിന്നും ഭക്ഷണം നല്‍കുക. 5 മുതല്‍ 10 രൂപവരെ മാത്രം ഈടാക്കിയായിരിക്കും ഇവിടുത്തെ ഭക്ഷണം.

നേരത്തെ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ആഹാര്‍ പദ്ധതിക്ക് പകരമാകും പുതിയ പദ്ധതി. ദിവസവേതനക്കാരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ലക്ഷ്യമിട്ടാണ് ആം ആദ്മി കാന്റീനുകള്‍ ആരംഭിക്കുന്നത്. മൂന്നു നേരം ചെലവുകുറഞ്ഞ രീതിയില്‍ കാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഫുഡ് ആന്റ് സിവിന്‍ സപ്ലൈസ് ആകും കാന്റീനുകള്‍ നടത്തുക.

delhi

തുടക്കത്തില്‍, ഇന്‍ഡുസ്ട്രിയല്‍ എരിയ, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമാകും കാന്റീനുകള്‍. പിന്നീട് മറ്റു പ്രദേശങ്ങളിലേക്കും ഇവ വ്യാപിപ്പിക്കും. ഇത്തരത്തില്‍ 225 കാന്റീനുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്താകെ നടത്തുന്നുണ്ട്. ഏകദേശം 65 കോടിരൂപ വര്‍ഷത്തില്‍ ഇതിനായി നീക്കിവെക്കുന്നു.

രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു സമയങ്ങളിലാണ് അമ്മ കാന്റീനിലെ ഭക്ഷണം, ഇഡ്ഡലിക്ക് ഒരു രൂപ, ഊണിന് അഞ്ചു രൂപ, തൈര് സാദം മൂന്നു രൂപ, ചപ്പാത്തിയും കറിയും അഞ്ചു രൂപ എന്നിങ്ങനെ തുച്ഛമായ തുകമാത്രമാണ് ഭക്ഷണത്തിന് ഈടാക്കുന്നത്. ദിവസവും പതിനായിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്.

English summary
Delhi government to launch 'aam aadmi' canteens in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X