കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ സ്‌നേഹത്തിന് ആദരം; അപകടത്തില്‍പ്പെട്ടവരെ സഹായിച്ചാൽ പണവും സർട്ടിഫിക്കറ്റും...

അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് ദില്ലി സർക്കാർ 2,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും.

Google Oneindia Malayalam News

ദില്ലി: റോഡ് അപകടങ്ങള്‍ നടക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ മുഖം തിരിച്ച് പോകുന്നവര്‍ ഇതൊന്ന് കേട്ടോളൂ... പലപ്പോഴും കേസും വയ്യാവേലിയും പേടിച്ചാണ് പലരും തിരിഞ്ഞ് നോക്കാതെ പോകുന്നത്. എന്നാല്‍ ഇനി മുതല്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും ഉണ്ടാവും. ദില്ലി സര്‍ക്കാരാണ് ഇതിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സേവനത്തിന് പണം

അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 2,000 രൂപ നല്‍കാനാണ് ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ ഇതിനായി പ്രത്യേക ഫണ്ട് വകയിരുത്താന്‍് തീരുമാനം ആയി. റിസ്‌ക് എടുത്ത് അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നവരെ ആദരിക്കണം എന്ന അഭിപ്രായത്തില്‍ നിന്നാണ് ഇത്തരം ഒരു തീരുമാനം

സര്‍ട്ടിഫിക്കറ്റും കിട്ടും

2,000 രൂപ മാത്രമല്ല, നിങ്ങളുടെ മനുഷ്യ സ്‌നേഹത്തിന് ഒരു സര്‍ട്ടിഫിക്കറ്റും കിട്ടും. മനുഷ്യ സ്‌നേഹത്തിന് വില ഇടുകയല്ലെന്നും ദില്ലി സര്‍ക്കാര്‍ പറയുന്നു. പകരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതിയത്രേ...

നിയമസഹായം നല്‍കും

നമ്മുടെ നാട്ടിലെ പൊലീസിന്‌റെ സ്വഭാവം അനുസരിച്ച് ഒരാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ നമ്മളാണ് അപകടം വരുത്തി വെച്ചതെന്ന നിലയിലെത്തിക്കും. ചിലപ്പോള്‍ കേസും എടുക്കും. പിന്നെ നമ്മുടെ നിരപരാധിത്വം തെളിയിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തം ആവും. ഇതിനും പരിഹാരം ഉണ്ട്. ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമ സഹായം നല്‍കും. ഇത്തരക്കാരെ കേസിന്‌റെ പേര് പറഞ്ഞ് പീഡിപ്പിക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കൂടുതൽ ജീവനുകള്‍ രക്ഷിയ്ക്കാം.

2015ല്‍ 8085 അപകടങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടന്നത്. ഇതില്‍ ആയിരത്തി അറന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ട്രോമാ കെയര്‍ സംവിധാനങ്ങളും, പെട്ടന്ന് ആശുപത്രിയില്‍ എത്തിയ്ക്കുകയോ ചെയ്തിരുന്നെങ്കില്‍ ചിലരെയെങ്കിലും രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പലരും ചോര വാര്‍ന്നാണ് മരിച്ചത്. നടുറോഡില്‍ അപകടങ്ങള്‍ നടന്നിട്ടും, ആളുകള്‍ കണ്ട് നിന്നതല്ലാതെ ആരും രക്ഷിക്കാനായി എത്തിയില്ല

മനുഷ്യ സ്‌നേഹം കാണിക്കണം

ട്രോമാകെയര്‍ സംവിധാനങ്ങള്‍ വ്യാപകമാക്കുന്നതിന് ഒപ്പം സഹജീവകളോട് സഹാനുഭൂതി വളര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കഴിയും. പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളെ ഇതിന് സജ്ജരാക്കാനും ദില്ലി സര്‍ക്കാര്‍ ആലോചിക്കുന്നു.

നിയമ നിര്‍മ്മാണം

ആപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവരെ നിയമത്തിന്‌റെയും കോടതിയുടെയും ഊരാകുടുക്കില്‍ രക്ഷപ്പെടുത്താന്‍ നിയമനിര്‍മ്മാണം ആവശ്യമാണ്. ഇതിനായി സുപ്രിംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിന്‌റെ ബുദ്ധിമുട്ടുകളില്‍ നിന്ന് സഹായിക്കാനെത്തിയവരെ എത്രയും പെട്ടന്ന് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ബംഗലൂരു നഗരത്തില്‍ ഈ പദ്ധതി മാതൃകാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്.

English summary
Delhi cabinet on Friday approved a Good Samaritan policy under which the government will provide Rs 2,000 to any person extending help in taking a road accident victim to the hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X