കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയര്‍ ടാക്‌സികള്‍ക്ക് ദില്ലിയില്‍ നിരോധനം വരുന്നു..

യൂബറിനും ഓലക്കും തിരിച്ചടി

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഷെയര്‍ ടാക്‌സികള്‍ക്ക് തലസ്ഥാന നഗരി നിരോധനമേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. യാത്രക്കാര്‍ക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്നു ഷെയര്‍ ടാക്‌സി സംവിധാനത്തോട് യോജിപ്പാണ്. എങ്കിലും റോഡുകളിലെ വാഹനപ്പെരുപ്പം നിയന്ത്രക്കേണ്ടതുണ്ടെന്ന് ദില്ലിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദേശം അധികൃതര്‍ പരിശോധിച്ചു വരികയാണ്.

മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രവര്‍ത്തിക്കുന്ന ടാക്‌സി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ യൂബര്‍, ഒാല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ ഇത്തരം ഷെയര്‍ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ യൂബറിനും ഒാലക്കും അത് തിരിച്ചടിയാകും.

20

ചുരുങ്ങിയ ചെലവില്‍ അപരിചിതരായ ആളുകള്‍ക്കൊപ്പം യാത്ര ചെയ്യുന്ന സംവിധാനമായ ഷെയര്‍ ടാക്‌സികളുടെ ഏറ്റവും വലിയ മേന്‍മയും കുറഞ്ഞ യാത്രാച്ചിലവാണ്. എന്നാല്‍ 1988 ലെ മോട്ടോര്‍ വാഹന നിയമം അുസരിച്ച് പല യാത്രക്കാര്‍ക്ക് ഒരു വാഹനത്തില്‍ യാത്ര ഒരുക്കുന്നത് നിയമവിധേയമല്ല. പെര്‍മിറ്റ് ലഭിച്ചിട്ടുള്ള പബ്ലിക് ബസുകള്‍ പോലുള്ള സര്‍വീസുകള്‍ക്കു മാത്രമേ പല സ്‌റ്റോപ്പുകളില്‍ നിന്ന് ഇത്തരത്തില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള അനുവാദമുള്ളൂ എന്ന് അധികൃതര്‍ പറയുന്നു.

English summary
Delhi govt's City Taxi scheme to ban shared cab rides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X