പിണങ്ങിക്കഴിഞ്ഞ ഭാര്യയെ വിളിച്ചുവരുത്തി യുവാവ് നല്‍കിയ സര്‍പ്രൈസ് ആരെയും ഞെട്ടിക്കുന്നത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നീണ്ടകാലം പിണങ്ങിക്കഴിഞ്ഞ ഭാര്യയെ പിണക്കം തീര്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ദില്ലി സ്വദേശിയായ യുവാവ് നല്‍കിയ സര്‍പ്രൈസില്‍ ഞെട്ടിയിരിക്കുകയാണ് പോലീസ്. ഇരുപത്തിനാലുകാരനായ മനേജ് കുമാറും ഭാര്യ കോമളും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ടുവര്‍ഷംനീണ്ട അവരുടെ വിവാഹബന്ധം പിന്നീട് ഉലച്ചില്‍തട്ടി.

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇവര്‍ പിണക്കത്തിലായത്. എന്നാല്‍ കഴിഞ്ഞദിവസം പിണക്കം തീര്‍ക്കാനെന്ന പേരില്‍ ഇയാള്‍ ഭാര്യയെ ഒരു പാര്‍ക്കില്‍ വിളിച്ചുവരുത്തുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. പിണക്കം തീര്‍ത്ത് ഒരു സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ ബോണ്ട പാര്‍ക്കില്‍ വിളിച്ചുവരുത്തിയത്.

husband-wife

അല്‍പനേരത്തെ സംസാരത്തിനുശേഷം മനോജ് കുമാര്‍ ഭാര്യയോട് കണ്ണടച്ച് തിരിഞ്ഞിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. തനിക്ക് നക്ലെസ് സമ്മാനമായി നല്‍കാനാണ് തെറ്റിദ്ധരിച്ച കോമള്‍ തിരിഞ്ഞുനിന്നയുടനെ മനോജ് കുമാര്‍ കൈയ്യില്‍ കരുതിയിരുന്ന ക്ലച്ച് വയര്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഇയാള്‍ വീട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്തു. വീടിനടുത്തുവെച്ച് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച മനോജ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി മദ്യലഹരിയില്‍ വെളിപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തി മനോജിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഭാര്യയെ കൊലപ്പെടുത്തിയത് എവിടെവെച്ചാണെന്നറിയാതെ മദ്യലഹരിയില്‍ ഇയാള്‍ പോലീസിനെ ഏറെ ചുറ്റിച്ചശേഷമാണ് മൃതദേഹം കണ്ടെത്തിയത്.


English summary
Delhi man promises wife a surprise, asks her to close eyes, then strangles her
Please Wait while comments are loading...