കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകും

Google Oneindia Malayalam News

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെണ്ണല്‍ അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയാണ്. 250 വാര്‍ഡുകളുള്ള ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 125 വാര്‍ഡുകളാണ്. നിലവിലെ ട്രെന്‍ഡ് പ്രകാരം 130 ല്‍ അധികം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 101 സീറ്റിലാണ് നിലവിലെ ഭരണകക്ഷിയായ ബി ജെ പിയുടെ ലീഡ്.

ലീഡ് നില കേവലഭൂരിപക്ഷം പിന്നിട്ടതോടെ അന്തിമഫലം വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ആം ആദ്മിക്കാണ് വിജയ സാധ്യത. അങ്ങനെ വന്നാല്‍ ബി ജെ പിയെ സംബന്ധിച്ച് സമീപകാലത്ത് ഏറ്റുവാങ്ങേണ്ടി വരുന്ന വലിയ തിരിച്ചടിയായിരിക്കും ഇത്. കേവലം ഒരു തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമല്ല ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് എന്നതാണ് അതിന്റെ പ്രധാന കാരണം.

1

ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രധാന ഭരണപരമായ റോളുകള്‍ വഹിക്കുന്ന ഒരു നഗരവും കേന്ദ്രഭരണ പ്രദേശവുമാണ് ദല്‍ഹി. ഈ അധികാര ഘടന കാരണം ആം ആദ്മി ഭരിക്കുന്ന ദല്‍ഹി സര്‍ക്കാരിന് ഇവിടെ പരിമിതമായ അധികാരം മാത്രമാണ് ഉള്ളത്. ദല്‍ഹിയില്‍ അധികാരശ്രേണി എന്ന് പറയുന്നത് കേന്ദ്രം, സംസ്ഥാന സര്‍ക്കാര്‍, മുനിസിപ്പല്‍ ബോഡി എന്നിങ്ങനെ ആണ്.

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

2

അതിനാല്‍ എം സി ഡി തെരഞ്ഞെടുപ്പിലെ ബി ജെ പിക്ക് വലിയ തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. ദല്‍ഹിയില്‍ ക്രമസമാധാനം, ഭൂമി, ബ്യൂറോക്രസി എന്നിവ ഉള്‍പ്പെടുന്ന ഭരണവിഭാഗത്തിന്റെ പ്രധാന റോളുകള്‍ നിയന്ത്രിക്കുന്നത് ബി ജെ പിയാണ്. എം സി ഡി നഷ്ടപ്പെടുക എന്നതിനര്‍ത്ഥം ദല്‍ഹിയുടെ ഭരണത്തിന്റെ ഒരു ഭാഗത്തെ പൗര ഭരണം ബി ജെ പിക്ക് നഷ്ടമാകും എന്നാണ്.

സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍

3

ഇത് കേന്ദ്രത്തിലെ ഭരണ സ്ഥാപനത്തിന്റെ പ്രതിനിധിയായ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മുഖേന ക്രമസമാധാനം, ഭൂമി, ബ്യൂറോക്രസി എന്നിവയില്‍ ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് എം സി ഡി വഴിയാണ്. ഇതാണ് ബി ജെ പിക്ക് നഷ്ടപ്പെടുന്നത്. അതേസമയം ദല്‍ഹി സര്‍ക്കാരിനൊപ്പം മുഴുവന്‍ കോര്‍പ്പറേഷനും ഭരിക്കാന്‍ ആം ആദ്‌നമിക്ക് ഇത് വഴിയൊരുക്കുകയും ചെയ്യും.

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

4

അതായത് രണ്ട് പതിറ്റാണ്ടോളം ദല്‍ഹി സര്‍ക്കാരിന്റെ അധികാരം കൈയാളുന്ന ആം ആദ്മിക്ക് കേന്ദ്രഭരണപ്രദേശത്തെ അധികാരത്തിന്റെ പകുതിയും നിയന്ത്രിക്കാന്‍ സാധിക്കും. നിലവില്‍ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹിയുടെ മൂന്നിലൊന്ന് അധികാരമേ ഉള്ളൂ. അതിനാല്‍ തന്നെ എം സി ഡി നിലനിര്‍ത്തേണ്ടത് ബി ജെ പിക്ക് അത്യാന്താപേക്ഷിതമായിരുന്നു. അതിനായി മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണത്തിനെത്തി.

5

പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള ബിജെപി മുന്‍നിര നേതാക്കള്‍ ദല്‍ഹിയില്‍ റോഡ്ഷോ നടത്തി. എന്നാല്‍ പുറത്ത് വരുന്ന ഫലസൂചനകള്‍ ബി ജെ പിക്ക് അനുകൂലമല്ല എന്നിരിക്കെ ലാക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി ജെ പിയുടെ ദൗത്യത്തിന് തിരിച്ചടിയാണ്. മറുവശത്ത് ദേശീയ തലത്തില്‍ ബി ജെ പിക്ക് ബദലായി സ്വയം ഉയര്‍ത്തിക്കാട്ടുന്ന അരവിന്ദ് കെജ്രിവാളിന് വലിയ നേട്ടവുമാകും.

7

2017 ലെ എം സി ഡി തെരഞ്ഞെടുപ്പില്‍ ആകെയുള്ള 275 വാര്‍ഡുകളില്‍ ബി ജെ പി 181, ആം ആദ്മി പാര്‍ട്ടി 49, കോണ്‍ഗ്രസ് 31 എന്നിങ്ങനെ ആണ് നേടിയിരുന്നത്. പിന്നീട് വാര്‍ഡ് പുനരേകീരണം നടത്തി മൂന്ന് കോര്‍പ്പറേഷനുകള്‍ ഒന്നാക്കിയപ്പോള്‍ 250് സീറ്റാക്കി ചുരുക്കി.

English summary
Delhi MCD Election Results 2022: here is how BJP loss will affect Delhi’s power dynamics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X