ആം ആദ്മി മന്ത്രി രാഖിയുടെ കാര്‍ ആക്രമിച്ചു
ദില്ലി: ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി രാഖി ബിര്‍ളയുടെ കാര്‍ അജ്ഞാതര്‍ ആക്രമിച്ചു. ജനുവരി 5 ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മംഗള്‍പുരി ഭാഗത്ത് വച്ചായിരുന്നു ആക്രമണം. രാഖി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കെജ്രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് രാഖി ബിര്‍ള. വനിത, ശിശുക്ഷേമ വകുപ്പുകളുടെ ചുമതലയാണ് ഇവര്‍ വഹിക്കുന്നത്.
ഞായറാഴ്ച ആറ് മണിയോടെ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുടര്‍ന്ന് രാഖിയും സുരക്ഷ സംവിധാനങ്ങളൊഴിവാക്കിയിരുന്നു.

വാഗണ്‍ആര്‍ കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നായിരുന്നു രാഖി ബിര്‍ള യാത്ര ചെയ്തിരുന്നത്. ആര്‍ ബ്ലോക്ക് മംഗള്‍പുരിലെ തിരക്കേറിയ റോഡിലൂടെ കടന്നുപോകുമ്പോള്‍ കനമേറിയ എന്തോ ഒന്ന് കാറിന്റെ മുന്‍വശത്തെ ചില്ലിലേക്ക് എറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു.
താന്‍ സുരക്ഷിതയാണെന്നും പരിക്കൊന്നും ഏറ്റിട്ടില്ലെന്നും രാഖി ബിര്‍ള തന്നെ പിന്നീട് അറിയിച്ചു. ഈ പ്രശ്‌നത്തിന്റെ പേരില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ തനിക്കായി ഏര്‍പ്പെടുത്തേണ്ടതില്ലെന്നും രാഖി പറഞഞു.
ആക്രമണം നടക്കുന്ന സമയത്ത് കാറില്‍ മറ്റ് മൂന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി രാഖിക്കൊപ്പം ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം തുടങ്ങി.
കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക സന്തോഷ് കോലിയെ ഉദ്ധരിച്ചാണ് രാഖി തനിക്കെതിരെ നടന്ന ആക്രമണത്തെ വിശദീകരിച്ചത്. സന്തോഷ് കോലി അവരുടെ ജീവിതം സമൂഹത്തിന് വേണ്ടി ബലിയര്‍പ്പിച്ചു. ഞങ്ങള്‍ ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. സന്തോഷ് കോലിയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തനിക്ക് പ്രചോദനമെന്നും രാഖി ബിര്‍ള പറഞ്ഞു.












Click it and Unblock the Notifications