കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇയാളെ വിവാഹം ചെയ്തത് എന്റെ തെറ്റ് ... മോഡല്‍ പ്രിയങ്ക തൂങ്ങിമരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രമുഖ മോഡലായ പ്രിയങ്ക കപൂര്‍ ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഡിഫന്‍സ് കോളനിയിലെ ഫ്‌ലാറ്റിലാണ് 27കാരിയായ മോഡല്‍ ആത്മഹത്യ ചെയ്തത്. സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്രിയങ്കയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നിതിന്‍ ചൗളയെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്ന് പ്രിയങ്ക ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു.

<strong>ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ ചാവേറാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ താലിബാന്‍?</strong>ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ ചാവേറാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ താലിബാന്‍?

വെള്ളിയാഴ്ച രാത്രിയാണ് പ്രിയങ്ക ജീവനൊടുക്കിയത്. മാര്‍ച്ച് 27 ന് രാത്രി പന്ത്രണ്ടരയോടെയാണ് ദില്ലി സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പ്രിയങ്കയുടെ ബന്ധുക്കള്‍ ഫോണ്‍ വിളിച്ചത്. പ്രിയങ്ക മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുകയാണ് എന്നും വിളിച്ചിട്ട് തുറക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത് - ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേം നാഥ് പറഞ്ഞു.

actress

പ്രിയങ്കയുടെ സഹോദരി ഡിംപിയുടെ മൊഴിയില്‍ നിന്നാണ് പോലീസിന് നിതിന്‍ ചൗളയെ സംശയം തോന്നിയത്. പിന്നാലെ പ്രിയങ്കയുടെ മുറിയില്‍ നിന്നും 2 പേജുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. നിതിന്‍ ചൗളയെ വിവാഹം ചെയ്തത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി എന്നാണ് പ്രിയങ്ക ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. തനിക്ക് പേടിയാകുന്നു എന്നും പ്രിയങ്ക എഴുതി.

പോലീസ് അറസ്റ്റ് ചെയ്ത ചൗളയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നിതിന്‍ ചൗളയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൂന്ന് മാസമായി ഇയാള്‍ വാടക കൊടുത്തിട്ടില്ലത്രെ. പണത്തിന് വേണ്ടി ഇയാള്‍ പ്രിയങ്ക കപൂറുമായി വഴക്കിട്ടിരുന്നു എന്നും പോലീസ് സംശയിക്കുന്നു.

English summary
Woman found hanging in Defence Colony flat, husband arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X