ദില്ലിയില്‍ 2 വെല്ലുവിളികള്‍, മാസ്‌ക് ഉപയോഗത്തില്‍ മാറ്റം വന്നേക്കും, ഗുരുതര സാഹചര്യമെന്ന് വിദ്ഗധര്‍
ദില്ലി: കൊവിഡിനോട് പൊരുതി വിജയിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ദില്ലിക്ക് പുതിയ വെല്ലുവിളി. അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങളാണ് ദില്ലിയില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മാസ്‌ക് ഉപയോഗത്തില്‍ അടക്കം ഇത് മാറ്റം കൊണ്ടുവരേണ്ട അവസ്ഥയെത്തിച്ചിരിക്കുകയാണ്. രണ്ട് പ്രതിസന്ധികളെ ഒരുമിച്ച് നേരിടണമെന്ന അവസ്ഥയാണ് ദില്ലിക്കുള്ളത്. മാസ്‌കുകള്‍ കൊവിഡിനെ നേരിടാന്‍ മാത്രം മതിയാവില്ലെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. നിര്‍ബന്ധമായും മലിനീകരണത്തെ പ്രതിരോധിക്കാനും മാസ്‌ക് ധരിക്കണം. നിലവിലുള്ള ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മാസ്‌കുകളെല്ലാം മാറ്റേണ്ടി വരുമെന്നാണ് നിര്‍ദേശം.

നല്ല നിലവാരമുള്ള മാസ്‌കുകള്‍ എല്ലാവരും ധരിക്കേണ്ടി വരും. കടുത്ത പുകയാണ് ദില്ലി എന്‍സിആറില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്തിരുന്നു. ദില്ലിയിലെ കറുത്ത പുക അപകടകരമായ നിലയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അപ്പോള്‍ ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ രാജേഷ് ചൗള പറയുന്നു. മാസ്‌കുകളില്‍ വലിയൊരു മാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. പുതിയ രീതിയില്‍ ഈ ദുഷിച്ച പുക ശരീരത്തിലേക്ക് എത്താതിരിക്കാന്‍ സഹായിക്കുന്ന മാസ്‌കുകളാണ് വേണ്ടത്. ദീപാവലി ആഘോഷങ്ങള്‍ ദില്ലിയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്.
പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് കര്‍ശന നിര്‍ദേശവും, നിരോധനവും ഉണ്ടായിട്ടും, ആരും ഇത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചത്. ശ്വാസകോശത്തെയും മറ്റ് അനുബന്ധ അവയവങ്ങളെയും ഈ പുക ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ പ്രശ്‌നങ്ങള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കും. രക്തത്തിലേക്ക് ഇവ അലിഞ്ഞു ചേരാനും സാധ്യതയുണ്ട്. കണ്ണിനും തൊണ്ടയ്ക്കും വലിയ പ്രശ്‌നങ്ങള്‍ ഈ പുക ശ്വസിക്കുന്നതിലൂടെ സംഭവിക്കും. അത് ദീര്‍ഘകാലത്തേക്കുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. അത് ഒരുപക്ഷേ ഹൃദയാഘാതത്തിലേക്കും, പക്ഷാഘാതത്തിലേക്കും വരെ നയിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജനങ്ങള്‍ ഈ പുക ശ്വസിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ത്രീ ലെയര്‍ മാസ്‌കുകള്‍ 60 ശതമാനത്തോളം മലിനീകരണത്തില്‍ നിന്നും വിഷപുകയില്‍ നിന്നും സംരക്ഷിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്‍95 മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ സമ്പൂര്‍ണ സംരക്ഷണം ലഭിക്കുക. എന്‍95 മാസ്‌കുകള്‍ വാങ്ങാനുള്ള ശേഷിയുണ്ടെങ്കില്‍ അത് ധരിക്കുന്നതാണ് നല്ലെന്ന് ഡോ. ചൗള പറയുന്നു. എല്ലാവരോടും മാസ്‌കുകള്‍ ധരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ജറി മാസ്‌കുകള്‍ എല്ലാ വീടുകളിലോ ഓഫീസുകള്‍ക്കുള്ളിലോ ധരിക്കാമെന്നാണ് നിര്‍ദേശം. എന്നാല്‍ പുറത്തിറങ്ങുകയാണെങ്കില്‍ ഫില്‍റ്റര്‍ വാല്‍വുള്ള പൊലുഷന്‍ മാസ്‌കുകളോ എന്‍95 മാസ്‌കുകളോ ധരിക്കണം.












Click it and Unblock the Notifications