53ലക്ഷം സ്ത്രീകള്‍ക്ക് 70 സ്ഥാനാര്‍ഥികള്‍

എന്നാല്‍ സ്ത്രീസംരക്ഷണത്തിനും ശാക്തീകരണത്തിനുമായി രാജ്യത്തെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന തലസ്ഥാനത്ത് സ്ത്രീകളെ മത്സരിപ്പിക്കാന്‍ ഇവര്‍ക്കാര്‍ക്കുമില്ല താല്‍പര്യം. എഴുപതംഗ അസംബ്ലിയിലേക്ക് ഏകദേശം ഇരുന്നൂറോളം സ്ഥാനാര്‍ഥികളുണ്ട് ഈ മൂന്ന് പാര്‍ട്ടികളില്‍ നിന്നായി. ഇതില്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണമെത്രെയെന്നോ, പതിനേഴ്.
കോണ്‍ഗ്രസ് 6, ആം ആദ്മി പാര്‍ട്ടി 6, ബി ജെ പി 5 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം. ദില്ലിയെ 15 വര്‍ഷത്തോളമായി ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസ്. നിലവില്‍ അവരുടെ മുഖ്യമന്ത്രി വനിതയാണ് താനും. എന്നിട്ടും 70 സീറ്റുകളിലേക്ക് ആറിലധികം വനിതാ സ്ഥാനാര്‍ഥികളെ കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
ആകെയുള്ള 66 ബി ജെ പി സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരാണ് വനിതകള്‍. നാല് സീറ്റ് ബി ജെ പി സഖ്യകക്ഷിയായ അകാലിദളിനായി വിട്ടുകൊടുത്തിട്ടുണ്ട്. മാറ്റത്തിന്റെ മുദ്രാവാക്യവുമായി വന്ന എ എ പിയും ഇക്കാര്യത്തില്‍ അത്ര മോശമല്ല എന്ന് തന്നെയാണ് സൂചന. ആറ് പേരാണ് എ എ പിയുടെ വനിതാസ്ഥാനാര്‍ഥികള്‍.
ദില്ലിയില്‍ 1.19 കോടി ആളുകളാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 53 ലക്ഷം പേര്‍ സ്ത്രീകളാണ്. ഇവര്‍ക്കാണ് ഈ 17 സ്ഥാനാര്‍ഥികള്‍. 66 ലക്ഷം പുരുഷന്മാരും ദില്ലിയില്‍ വോട്ടുകുത്തും. ആകെയുള്ള 810 സ്ഥാനാര്‍ഥികളില്‍ സ്ത്രീകളുടെ എണ്ണം 70 ആണ്.












Click it and Unblock the Notifications