Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ആറ് ഭീകരര്‍ അറസ്റ്റില്‍; രണ്ട് പേര്‍ പാകിസ്ഥാനില്‍ പരിശീലനം നേടിയവര്‍, ആയുധശേഖരം കണ്ടെടുത്തു

ദില്ലി: പാകിസ്ഥാനില്‍ പരീശീലനം ലഭിച്ച രണ്ട് പേര്‍ അടക്കം ആറ് ഭീകരരെ ദില്ലിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ആയുധശേഖരം പിടികൂടിയതായാണ് വിവരം. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

delhi

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ സംഘം ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ട്.സിഷന്‍ ഖമര്‍, ഒസാമ, ജന്‍ മുഹമ്മദ് അലി, ഷെയ്ഖ് മുഹമ്മദ് അബൂബക്കര്‍, മുല്‍ചന്ദ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒരാളെ കോട്ടയില്‍ നിന്നും രണ്ട് പേരെ ദില്ലിയില്‍ നിന്നും മൂന്ന് പേരെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇവര്‍ രണ്ട് സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം ആണ് ഇവരെ നയിച്ചിരുന്നത്. ആക്രമണത്തിനായുള്ള ആയുധങ്ങള്‍ എത്തിക്കുക മാത്രമാണ് ഇവരുടെ ജോലി. മറ്റൊരു സംഘത്തിന് ഇവര്‍ക്ക് ആവശ്യമായ പണം ഹവാല വഴി എത്തിക്കുകയായിരുന്നെന്നും ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.

Recommended Video

cmsvideo
    സൈനീക വിമാനത്തില്‍ ഊഞ്ഞാലാടി താലിബാന്‍ ഭീകരര്‍

    ദില്ലി, ഉത്തര്‍പ്രദേസ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ റെയിലാണ് ഇവര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റെയ്ഡ് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഈ സംഘം ലക്ഷ്യമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+