'ആപ്പ്' എംഎല്‍എയെ അറസ്റ്റ് ചെയ്ത് തെരുവിലൂടെ നടത്തിച്ചു
ദില്ലി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എഎപി എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. എഎപി എംഎല്‍എയും ജലബോര്‍ഡ് വൈസ് ചെയര്‍മാനുമായ ദിനേശ് മൊഹാനീയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വളരെ നാടകീയമായ രീതിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പോലീസ് ദിനേശ് മൊഹാനിയയെ അറസ്റ്റ് ചെയ്തത്. ബലമായി അറസ്റ്റ് ചെയതശേഷം എംഎല്‍എയെ തെരുവിലൂടെ നടത്തികൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്്ക് 12.10 ഓടുകൂടിയാണ് സംഭവം.

സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് അറസ്റ്റ്. മുതിര്‍ന്ന പൗരനെ മര്‍ദ്ദിച്ചെന്ന പേരിലും കഴിഞ്ഞ ദിവസം മൊഹനീയയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എംഎ ഖാന്‍ കൊലപാതകക്കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് ബിജെപി തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് മൊഹാനീയ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പോലീസ് എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം കാണാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയതിന് ഐപിസി സെക്ഷന്‍ 323, ഭീഷണിപ്പെടുത്തല്‍ സെക്ഷന്‍ 506, സ്ത്രീയോട് അപമര്യാദയായി പെരുമാറല്‍ സെഷന്‍ 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൊഹാനീയയ്‌ക്കെതിരെ വ്യാഴാഴ്്ച പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസ് അറസ്റ്റ് ചെയ്ത രീതിയെ മൊഹാനീയ ശക്തമായി പ്രതിഷേധിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും സംഭവം നടക്കുന്ന സമയം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മൊഹാനീയ പറഞ്ഞു. ഇതിനു പിന്നാലെയാണ് വൃദ്ധനെ അടിച്ചു എന്ന കേസും എടുത്തിരിക്കുന്നത്. ദില്ലിയില്‍ ആം ആദ്മി സര്‍ക്കാരും ബിജെപിയും തമ്മിലുള്ള സമരം കൂടുതല്‍ ചൂട് പിടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.












Click it and Unblock the Notifications