കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ശരീര അളവ് ചിത്രീകരണം; സിബിഎസ്ഇ പുസ്തക പ്രസാധകര്‍ക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്ത്രീകളുടെ ശരീര അളവിനെക്കുറിച്ച് വര്‍ണിച്ച പുസ്തകത്തിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിബിഎസ്ഇ പുസ്തക പ്രസാധകര്‍ക്കെതിരെ ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല ഭാഗത്തുനിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ദില്ലി പ്രീത് വിഹാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പന്ത്രണ്ടാം ക്ലാസിലെ ഫിസിക്‌സ് പുസ്തകത്തില്‍ സ്ത്രീകളുടെ മികച്ച ശരീരഅളവ് 36-24-36 ആണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് മറ്റുസ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് പരാതി. അതേസമയം, പുസ്തകം സിബിഎസ്ഇ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഡോ. വികെ ശര്‍മയുടെ Health and Physical Education എന്ന പുസ്തകം ദില്ലിയിലെ ന്യൂ സരസ്വതി ഹൗസ് ആണ് പുറത്തിറക്കിയത്.

women

എഴുത്തുകാരനാണ് ഇത്തരമൊരു കാഴ്ചപ്പാടിന്റെ ഉത്തരവാദിയെന്ന് സിബിഎസ്ഇ പറയുന്നു. പുസ്തകം സിലബസില്‍ നിര്‍ബന്ധമാക്കിയതല്ല. ചില സ്‌കൂളുകളില്‍ മാത്രമാണ് ഇവ വിതരണം ചെയ്തത്. ഇത്തരമൊരു പുസ്തകം പ്രസാധനം ചെയ്തതോടെ പബ്ലിഷര്‍ക്ക് ചീത്തപ്പേരുണ്ടായെന്നും സിബിഎസ് വക്താവ് അറിയിച്ചു.
delhipolice

അനുജ് ഖുരാന എന്നയാള്‍ പുസ്തകത്തിലെ വിവാദ പാഠഭാഗം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഈ പുസ്തകം ഉപയോഗിച്ചിരുന്നു. എന്നാല്‍, സിബിഎസ്ഇ ബോര്‍ഡ് പുസ്തകം നിര്‍ദ്ദേശിച്ചിരുന്നില്ല.
English summary
Delhi police book publisher for indecent depiction of women on CBSE’s complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X