കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണല്‍ ആരംഭിച്ചു; ആപ്പ് കുതിയ്ക്കുന്നു

  • By Aswathi
Google Oneindia Malayalam News

12.00

ദില്ലി അദ്ഭുതം കാണിച്ചു: കെജ്രിവാള്‍

സത്യസന്ധതയുടെ വിജയമാണ് ദില്ലിയിലേത്. ദില്ലി അദ്ഭുതം കാണിയ്ക്കുകയായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള്‍. ദില്ലിയുടെ 70 സീറ്റില്‍ 64 എണ്ണത്തിലും വിജയം ഉറപ്പാക്കിയതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദില്ലിയില്‍ പ്രതിപക്ഷമുണ്ടാകില്ല

ദില്ലി നിയമസഭയില്‍ പ്രതിപക്ഷ നേതാവുണ്ടാകില്ലെന്ന് ഉറപ്പായി. പ്രതിപക്ഷ നേതൃ സ്ഥാനത്തിന് ഏറ്റവും ചുരുങ്ങിയ മൂന്നു എംഎല്‍എമാരെങ്കിലും വേണം. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ഈ ലക്ഷ്യത്തിലെത്താനായിട്ടില്ല.

11.20

ദില്ലിയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റില്ല

ദില്ലിയില്‍ കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റും ലഭിക്കില്ലെന്നാണ് ഇതുവരെയുള്ള ട്രെന്‍ഡില്‍ നിന്നു മനസ്സിലാകുന്നത്. 70 സീറ്റില്‍ 65 എണ്ണത്തിലും കെജ്രിവാള്‍ നേത്യത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എഎപിക്ക് നേരിയ മുന്‍തൂക്കമുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി പാര്‍ട്ടി ദില്ലിയിലെ സീറ്റുകള്‍ തൂത്തുവാരുകയാണ്.

kejriwal-main

11.00

സത്യ പ്രതിജ്ഞ 14ന് രാം ലീല മൈതാനിയില്‍

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഫെബ്രുവരി പതിനാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
70ല്‍ 65 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിയായ അജയ് മാക്കനും ബിജെപിയുടെ കിരണ്‍ ബേദിയും പിന്നിട്ടു നില്‍ക്കുകയാണ്.

ദില്ലി തിരഞ്ഞെടുപ്പ് ഫലം: ലീഡ്: എഎപി-65, ബിജെപി-4, മറ്റുള്ളവര്‍-1, കോണ്‍ഗ്രസ്-0.

10.20

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍
70 സീറ്റില്‍ 63 എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ബിജെപി വെറും ആറു സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസാണെങ്കില്‍ മത്സരിച്ച ഒരൊറ്റ സീറ്റിലും ലീഡ് ചെയ്യുന്നില്ല.

9.55

എഎപി തൂത്തുവാരുന്നു

നിലവിലുള്ള ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ അധികാരത്തിലേറും. ബിജെപിയുടെ ഉറച്ച കോട്ടകള്‍ പോലും ഇളക്കി മറിച്ചാണ് ആപ്പിന്‍റെ പടയോട്ടം.

9.30

ബിജെപിക്ക് വന്‍ തിരിച്ചടി, ആം ആദ്മി തരംഗം

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിട്ടുള്ളത്. എഴുപത് സീറ്റില്‍ 50 എണ്ണത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ബിജെപി ഒമ്പതിടത്തും കോണ്‍ഗ്രസ് ഒരിടത്തും മുന്നിട്ടു നില്‍ക്കുന്നു.

9.10

കിരണ്‍ ബേദി മുന്നില്‍
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. ഒടുവില്‍ ലഭിക്കുന്ന സൂചനകളനുസരിച്ച് മൊത്തമുള്ള എഴുപത് സീറ്റില്‍ 37 സ്ഥലത്തും ആം ആദ്മി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുകയാണ്.

08.56

ആപ്പ് കുതിയ്ക്കുന്നു

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നത്. 29 മണ്ഡലങ്ങളില്‍ ആം ആദ്മി മുന്നിട്ടു നില്‍ക്കുകയാണ്. ആം ആദ്മി പാര്‍ട്ടി ഓഫീസുകളില്‍ ആഹ്ലാദപ്രകടനങ്ങളും തുടങ്ങി. 12 മണ്ഡലങ്ങളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ മാത്രമാണ് കോഗ്രസിന് സ്ഥാനം ലഭിച്ചത്.

kejriwal

08. 26

ആപ്പ് മുന്നില്‍

ആദ്യ ഫലം ലഭ്യമായി തുടങ്ങുമ്പോള്‍ ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ബിജെപിയും ആപ്പും സമനിലയില്‍ പോയെങ്കിലും ഇപ്പോള്‍ മുന്നില്‍ എഎപിയാണ്.

പത്ത് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നു. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എട്ട് മണ്ഡലങ്ങളില്‍ ബിജെപിയും രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നിട്ടു നില്‍ക്കുന്നു

kiran-bedi

08.09 AM

വോട്ടെണ്ണല്‍ തുടങ്ങി

ദില്ലി നിയമഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിയ്ക്കും. 10 30 ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവിടാന്‍ കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

07.48 AM

വോട്ടെണ്ണല്‍ അല്പസമയത്തിനകം

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പ സമയത്തിനകം ആരംഭിയ്ക്കും. എട്ട് മണിയോടെ തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫലം രണ്ട് മണിക്കൂറിനകം ലഭ്യമാകും. പതിനാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനം എഎപിയ്ക്ക് അനുകൂലമായതോടെ ബിജെപി ആശങ്കയിലാണ്.

delhi-polls

എക്‌സിറ്റ് പോള്‍ പ്രവചനത്തെക്കാള്‍ വലിയ വിജയം എഎപി നേടുമെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. ആം ആദ്മി പാര്‍ട്ടി വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കണമെന്ന് കെജ്രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രര്‍ത്ഥനയാണ് എന്നും ശക്തി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോറ്റാലും ബി ജെ പിയ്ക്ക് വേണ്ടി പ്രവര്‍ത്തനം തുടരുമെന്ന് കിരണ്‍ ബേദി പറഞ്ഞു.

English summary
Delhi election results LIVE: Terrific Tuesday sees AAP and BJP square off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X