പോലീസ് കേസിലും ആം ആദ്മി പാര്‍ട്ടി മുന്നില്‍
ദില്ലി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുമെന്ന സര്‍വ്വേ ഫലം കണ്ട സന്തോഷം തീര്‍ന്നില്ല അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക്. ദില്ലിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലും ആം ആദ്മി പാര്‍ട്ടി തന്നെയാണ് മുന്നില്‍ എന്നാണ് പുതിയ വാര്‍ത്ത.
ആകെ 219 എഫ് ഐ ആറുകളാണ് ദില്ലിയില്‍ വിവിധ പാര്‍ട്ടികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 79 കേസുകളും ആം ആദ്മി പാര്‍ട്ടിക്കെതിരാണ്. 56 കേസുകളുമായി ബി ജെ പി, 53 കേസുകളുമായി കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും തൊട്ടുപിന്നിലുണ്ട്. ബി എസ് പിക്കെതിരെ 21 കേസുകളുള്ളപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്കെതിരെ എല്ലാം കൂടി 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഒക്ടോബര്‍ നാലിന് ശേഷമുള്ള കണക്കുകളാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളാണ് കേസിന് കാരണം. രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. കേസെടുക്കുക മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയും നീക്കം ചെയ്യുന്നുണ്ട്.
പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറുന്നതിലും പാര്‍ട്ടി യോഗങ്ങള്‍ക്കുള്ള അനുമതി വൈകിപ്പിക്കുന്നതും തലസ്ഥാന നഗരിയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തങ്ങള്‍ക്കെതിരെ അനാവശ്യ കേസുകളെടുക്കുന്നു, മീറ്റിംഗുകള്‍ക്ക് അനുമതി വൈകിപ്പിക്കുന്നു എന്നിങ്ങനെയുള്ള പരാതികള്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പരസ്യമായി ഉന്നയിക്കുന്നുണ്ട്. നരേന്ദ്രമോഡിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതില്‍ ബി ജെ പിക്കും ശക്തമായ പ്രതിഷേധമുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനായി മുതിര്‍ന്ന നേതാവ് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജയ് ദേവിനെ കണ്ടിരുന്നു.












Click it and Unblock the Notifications