Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ 20,000 കടന്ന് കോവിഡ് രോഗികള്‍; സംസ്ഥാനം ആശങ്കയില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയെ മുള്‍മുനയില്‍ നിര്‍ത്തി കോവിഡ് കേസുകല്‍ വര്‍ധിക്കുന്നു. ഇന്ന് 20,000 കടന്നിരിക്കുകയാണ് ഡല്‍ഹിയിലെ കോവിഡ് രോഗികള്‍. 20,181 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അവസാനം മെയ് അഞ്ചിനാണ് ഡഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 20,000ത്തിലെത്തിയത്. ഏഴ് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ പോസിറ്റീവിറ്റി നിരക്ക് 19.6 ശതമാനത്തിലെത്തി. രാജ്യത്ത് മൊത്തമായുള്ള കോവിഡ് രോഗകിളുചെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് 1,41,896 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,02,965 ടെസ്റ്റുകള്‍ നടത്തി, ആകെ ടെസ്റ്റുകളുടെ എണ്ണം 3,33,87,074 ആയി. നടത്തിയ ഒരു ലക്ഷത്തോളം വരുന്ന ടെസ്റ്റുകളില്‍ 79,946 എണ്ണം ഞഠജഇഞ ഉം 23,019 എണ്ണം ആന്റിജന്‍ ടെസ്റ്റുകളുമാണ് നടത്തിയത്. സംസ്ഥാന ഹെല്‍ത്ത് ബുള്ളറ്റിന്‍ പ്രകാരം 1586 രോഗികളാണ് കൊവിഡ് ആശുപത്രികളില്‍ ഉള്ളത്. ഇവരില്‍ 106 പേര്‍ കൊവിഡ് സംശയമുള്ളവരും 1,480 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരുമാണ്.ഈ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ 1308 പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരും 172 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ 375 പേര്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടിലും 27 പേര്‍ വെന്റിലേറ്ററിലുമാണ്. കൂടാതെ 279 കോവിഡ് രോഗികളും ഐസിയുവിലാണ്.'

im

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നത് മുതല്‍ രോഗ ബാധിതരുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. ഒമൈക്രോണാണ് കൂടുതല്‍ വ്യാപിക്കുന്നത്. നിലവില്‍ 27 സംസ്ഥാനങ്ങളിലും ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഉന്നത മെഡിക്കല്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറഞ്ഞത് ഒമൈക്രോണ്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നുണ്ടെന്നാണ്. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ 5944 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളതെന്നും ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,08,843 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 31,098 കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണെന്നും 5479 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+