കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കൊടും തണുപ്പ്: താപനില 1.8 ഡിഗ്രി സെൽഷ്യസില്‍, വിമാനങ്ങളും ട്രെയിനും വൈകുന്നു

Google Oneindia Malayalam News

ദില്ലി: അതിശൈത്യത്തിന്റെ പിടിയിലമർന്ന് രാജ്യതലസ്ഥാനം. 1.8 ഡിഗ്രി സെൽഷ്യസാണ് വെള്ളിയാഴ്ച ദില്ലിയില്‍ ഏർപ്പെടുത്തിയ ഏറ്റവും താഴ്ന താപനില. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ അയനഗറിലാണ് കുറഞ്ഞ താപനില 1.8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ റോബിന്: ഈ ഫാന്‍ ഫൈറ്റൊക്കെ അക്കാര്യത്തോടെതീരും: അഖില്‍ പറയുന്നുഏറ്റവും കൂടുതല്‍ ആരാധക പിന്തുണ റോബിന്: ഈ ഫാന്‍ ഫൈറ്റൊക്കെ അക്കാര്യത്തോടെതീരും: അഖില്‍ പറയുന്നു

രാജ്യത്തെ മറ്റ് പ്രധാന കേന്ദ്രങ്ങളായ ഡൽഹൗസി (8.7 ഡിഗ്രി സെൽഷ്യസ്), ധർമശാല (5.4 ഡിഗ്രി), ഷിംല (6.2 ഡിഗ്രി), ഡെറാഡൂൺ (4.4 ഡിഗ്രി), മുസ്സൂറി (6.4 ഡിഗ്രി), നൈനിറ്റാൾ (6.5 ഡിഗ്രി) എന്നിവയേക്കാള്‍ കുറഞ്ഞ താപനിലയാണ് ദില്ലിയില്‍ അനുഭവപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും രാജ്യത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞ് നിലനില്‍ക്കുകയാണ്. പല സ്ഥലങ്ങളിലും റോഡ്, റെയിൽ, വ്യോമ ഗതാഗത ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം ട്രെയിനുകളാണ് വൈകിയോടുന്നത്.

cold

മോശം കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 30 ഓളം വിമാനങ്ങളും ഡൽഹിയിലെത്താനുള്ള കുറഞ്ഞത് 26 ട്രെയിനുകളും വൈകിയെന്ന് അധികൃതർ വ്യക്തമാക്കി. ഐ ജി ഐ എയർപോർട്ടിന് സമീപമുള്ള പാലം ഒബ്സർവേറ്ററിയിൽ രാവിലെ 5:30ന് 200 മീറ്റർ മാത്രമാണ് ദൃശ്യപരത രേഖപ്പെടുത്തിയത്. കാലാവസ്ഥാ ഓഫീസ് കണക്കുകള്‍ അനുസരിച്ച് ദൃശ്യപരത 0 നും 50 മീറ്ററിനും ഇടയിലായിരിക്കുമ്പോഴാണ് ഇടതൂർന്ന് മൂടല്‍ മഞ്ഞ്. 51, 200 മീറ്ററുകൾ 'സാന്ദ്രവും', 201-ഉം 500-ഉം മീറ്ററുകൾ 'മിതമായതും', 501-ഉം 1,000-ഉം മീറ്ററുകൾ ഭേദപ്പെട്ട ദൃശ്യപരതയുമായിട്ടാണ് കണക്കാക്കുന്നത്. വിമാനങ്ങളുടെ ലാന്‍ഡിങ്ങില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇത്.

ബാംഗ്ലൂരില്‍ മോഡലുകള്‍ക്കൊപ്പം തകര്‍ത്താടി റോബിന്‍: ആരതി ബാക്കി വെക്കുമോ?, പ്രതികരിച്ച് ഭാവിവധുബാംഗ്ലൂരില്‍ മോഡലുകള്‍ക്കൊപ്പം തകര്‍ത്താടി റോബിന്‍: ആരതി ബാക്കി വെക്കുമോ?, പ്രതികരിച്ച് ഭാവിവധു

ഡൽഹിയിലെ ലോധി റോഡ്, അയാനഗർ, റിഡ്ജ് എന്നിവിടങ്ങളിലെ കാലാവസ്ഥാ സ്റ്റേഷനുകളിൽ യഥാക്രമം 3.8 ഡിഗ്രി സെൽഷ്യസ്, 1.8 ഡിഗ്രി, 3.3 ഡിഗ്രി എന്നിങ്ങനെയാണ് കുറഞ്ഞ താപനില. വ്യാഴാഴ്ചയും ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇത്. രാജ്യത്തെ നിരവധി ഹില്‍സ്റ്റേഷനുകളിലേതിനേക്കാള്‍ തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്.

സമതലങ്ങളിൽ, കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയോ കുറഞ്ഞ താപനില 10 ഡിഗ്രിയോ അതിൽ താഴെയോ ആണെങ്കിലും, സാധാരണയിൽ നിന്ന് 4.5 പോയിന്റ് താഴെയാണെങ്കിലുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തണുപ്പ് തരംഗമായി പ്രഖ്യാപിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയോ സാധാരണ താപനിലയിൽ നിന്ന് 6.4 ഡിഗ്രിയിൽ കൂടുതൽ വ്യതിയാനം സംഭവിക്കുകയോ ചെയ്യുന്നതാണ് അതിശൈത്യ തരംഗം.

English summary
Delhi temperature: Extreme cold in Delhi: Temperature at 1.8 degrees Celsius, flights and trains delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X