കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിക്കാര്‍ക്ക് മുമ്പില്‍ രണ്ട് വഴികളാണുള്ളത്; നിയമസഭയില്‍ കെജ്രിവാളിന്റെ കിടിലന്‍ പ്രസംഗം

Google Oneindia Malayalam News

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ മരണ സഖ്യ 22 ആയി ഉയര്‍ന്നിരിക്കെ, സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലി പോലീസിന് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സൈന്യത്തെ വിളിക്കണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ചു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും സൈന്യത്തെ വിളിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താന്‍ ആവര്‍ത്തിക്കുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പോലീസുമായി സംസാരിച്ചപ്പോള്‍ തനിക്ക് ലഭിച്ച വിവരം അത്തരത്തിലുള്ളതാണെന്നും കെജ്രിവാള്‍ നിയമസഭയില്‍ സംസാരിക്കവെ വ്യക്തമാക്കി. ഇനി രണ്ട് ബദലുകള്‍ മാത്രമാണ് ദില്ലിക്കാര്‍ക്ക് മുമ്പിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

സൈന്യത്തെ വിളിക്കണം

സൈന്യത്തെ വിളിക്കണം

വര്‍ഗീയ കലാപം തടയുന്നതിന് സൈന്യത്തെ വിളിക്കണം. കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയില്‍ വ്യാപകമായ സംഘര്‍ഷം നടക്കുകയാണ്. 22 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നുവെന്ന് നിയമസഭയില്‍ കെജ്രിവാള്‍ പറഞ്ഞു.

ദില്ലി പോലീസിന് കഴിയില്ല

ദില്ലി പോലീസിന് കഴിയില്ല

ദില്ലി പോലീസിന് അക്രമികളെ തുരത്താന്‍ സാധിക്കില്ല. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. മുകളില്‍ നിന്ന് അവര്‍ക്ക് ഉത്തരവ് ലഭിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിനെ പരോക്ഷമായി സൂചിപ്പിച്ച് കെജ്രിവാള്‍ പറഞ്ഞു.

പോലീസുകാരോട് സംസാരിച്ചു

പോലീസുകാരോട് സംസാരിച്ചു

ഞാന്‍ പോലീസുകാരോട് സംസാരിച്ചു. അവര്‍ക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് മറുപടി കിട്ടിയത്. ദില്ലിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് താന്‍ വീണ്ടും ആവശ്യപ്പെടുകയാണ്. ഗൂഢലക്ഷ്യമുള്ള ചെറിയ സംഘമാണ് ആക്രമണം നടത്തുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലിയിലെ സാധാരണക്കാര്‍ക്ക്

ദില്ലിയിലെ സാധാരണക്കാര്‍ക്ക്

ദില്ലിയിലെ സാധാരണക്കാര്‍ക്ക് അക്രമം ആവശ്യമില്ല. അവരത് ആഗ്രഹിക്കുന്നുമില്ല. ചില സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നില്‍. പുറത്തുനിന്നുള്ള ശക്തികളും ഇതിന് പിന്നിലുണ്ട്. ദില്ലിയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരിക്കലും തമ്മില്‍ പോരടിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ഹിന്ദുവും മുസ്ലിമും മരിച്ചു

ഹിന്ദുവും മുസ്ലിമും മരിച്ചു

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ദില്ലിയില്‍ വിലപ്പോകില്ല. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും കൊല്ലപ്പെട്ടിട്ടുണ്ട്. രാഹുല്‍ സോളങ്കി ഹിന്ദുവാണ്. സാക്കില്‍ മുസ്ലിമാണ്. രണ്ടു പേരും മരിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു.

രണ്ട് മാര്‍ഗങ്ങള്‍

രണ്ട് മാര്‍ഗങ്ങള്‍

എല്ലാവരും ഐക്യത്തോടെ നില്‍ക്കണം. വിദ്വേഷ രാഷ്ട്രീയത്തെ തുരത്തണം. ആധുനിക ദില്ലി ശവങ്ങള്‍ക്ക് മേല്‍ അല്ല കെട്ടിപ്പടുക്കേണ്ടത്. രണ്ട് മാര്‍ഗങ്ങളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഐക്യത്തോടെ നിലനില്‍ക്കാം. അല്ലെങ്കില്‍ പരസ്പരം കൊന്ന് മൃതദേഹങ്ങളുടെ കണക്കെടുക്കാം- കെജ്രിവാള്‍ പറഞ്ഞു.

രാത്രി രണ്ടുമണിക്കാണ് അക്രമികള്‍ എത്തിയത്... ദില്ലി കലാപത്തിന്റെ നേര്‍ചിത്രം, ഗ്രൗണ്ട് റിപ്പോര്‍ട്ട്രാത്രി രണ്ടുമണിക്കാണ് അക്രമികള്‍ എത്തിയത്... ദില്ലി കലാപത്തിന്റെ നേര്‍ചിത്രം, ഗ്രൗണ്ട് റിപ്പോര്‍ട്ട്

ദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കുംദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കും

English summary
Delhi Violence: Two alternatives in front of Delhi, says CM Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X