മണ്ഡല പുനര്‍നിര്‍ണയ ബില്ല് പുതിയ മാറ്റങ്ങളോടെ എത്തുന്നു; മന്ത്രിസഭ അനുമതി നല്‍കി, ഇനി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയത്തിന് ആവശ്യമായ ഭരണഘടാന ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണം 50 ശതമാനം ഉയരുമെന്നാണ് ബില്ലിലെ വ്യവസ്ഥ. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റ് വിഭജന അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരും. 33 ശതമാനം വനിതാ സംവരണവും കൂടി ചേരുന്നതാകും ബില്ല. പുതിയ ബില്ല് അടുത്താഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും.

വിജയ് സര്‍ക്കാരിനെ തൂക്കി സുപ്രീംകോടതി; തിരുപ്പറന്‍കുണ്ട്രത്ത് നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്ര സേനക്ക്
വിജയ് സര്‍ക്കാരിനെ തൂക്കി സുപ്രീംകോടതി; തിരുപ്പറന്‍കുണ്ട്രത്ത് നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്ര സേനക്ക്

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. നവംബര്‍ 30 മുതല്‍ നാല് ദിവസം പാര്‍ലമെന്റ് ചേര്‍ന്ന ശേഷം അവസാനിപ്പിക്കും. ഡിസംബര്‍ രണ്ടിന് ബില്ല് രാജ്യസഭയില്‍ അവതിപ്പിക്കും. പുതിയ ബില്ല് പാസായാല്‍ ലോക്‌സഭയില്‍ 850 സീറ്റുണ്ടാകും. കഴിഞ്ഞ ഏപ്രിലില്‍ ബില്ല് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ്. തുടര്‍ന്നാണ് ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

delimitation bill clears cabinet

ഏപ്രിലില്‍ കൊണ്ടുവന്ന ബില്ലിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു. പാര്‍ലമെന്റിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വലിയ തോതില്‍ കുറയുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ
സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ

പുതിയ ബില്ല് പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ 30ന് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. നവംബര്‍ 30ന് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷം ചര്‍ച്ചയുടെ ഭാഗമാകണം എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. പുതിയ ബില്ല് പാസായാല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളുടെ എണ്ണം 815 ആയി ഉയരും. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അംഗങ്ങളുടെ എണ്ണം 35 ആയും ഉയരും. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണവും നടപ്പാക്കും.

ഏപ്രിലില്‍ ബില്ല് കൊണ്ടുവന്ന വേളയില്‍ 230 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെ പരാജയപ്പെട്ടു. സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഭരണഘടനാ ഭേദഗതിക്ക് ആവശ്യമാണ്. 2014ല്‍ എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഭരണഘടനാ ഭേദഗതി ബില്ല് പരാജയപ്പെട്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ നിലയുറപ്പിക്കുകയായിരുന്നു.

സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില
സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില

പുതിയ ബില്ല് പാസാക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇത്തവണ പ്രതീക്ഷയിലാണ്. പ്രതിപക്ഷ ചേരിയില്‍ രൂപപ്പെട്ട ഭിന്നത ഗുണം ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഡിഎംകെ, എന്‍സിപി, വൈഎസ്ആര്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെയും സ്വതന്ത്ര എംപിമാരുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമാണ് ബില്ല് പാസാക്കാന്‍ സാധിക്കുക. അല്ലെങ്കില്‍ പ്രതിപക്ഷത്ത് നിന്ന് വലിയൊരുകൂട്ടം എംപിമാര്‍ സഭയില്‍ ഹാജരാകാതിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma