സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. ഇന്നലെ രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും ചെയ്ത പിന്നാലെയാണ് ഇന്ന് രാവിലെയുള്ള വിലക്കയറ്റം. കഴിഞ്ഞ മൂന്ന് ദിവസത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ വിപണിയില്‍ ചാഞ്ചാട്ടമാണ് നടക്കുന്നത്. ആഗോള വിപണിയിലെ അസ്ഥിരതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നത്.

കുവൈത്തില്‍ ആക്രമണം നടത്തിയത് ആര്? കൈമലര്‍ത്തി ഇറാന്‍; അതൊരു ആസൂത്രിത നീക്കം
കുവൈത്തില്‍ ആക്രമണം നടത്തിയത് ആര്? കൈമലര്‍ത്തി ഇറാന്‍; അതൊരു ആസൂത്രിത നീക്കം

പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി തുടരുന്നത് ക്രൂഡ് ഓയില്‍വില കൂടാന്‍ കാരണമായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വിപണി മൊത്തം കാണാം. അമേരിക്കയിലെ പലിശ നിരക്ക് പ്രതീക്ഷയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ഡോളര്‍ സൂചിക ഉയര്‍ന്നതോടെ രൂപയുടെ നിലവാരം അല്‍പ്പം താഴ്ന്ന് 92.58 ആയി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില 3630 ഡോളറിലേക്ക് കയറിയത് കേരളത്തിലും വില കൂടാന്‍ കാരണമായി.

gold price kerala november27

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ വര്‍ധിച്ച് 92800 രൂപയായി. ഒരു ഗ്രാമിന് 160 രൂപ ഉയര്‍ന്ന് 11600 രൂപയുമായി. വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഇന്നത്തെ വിപണി വാര്‍ത്ത. കേരളത്തില്‍ 18 കാരറ്റ് ഗ്രാം വില 9495 രൂപയും പവന്‍ വില 75690 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപയില്‍ തുടരുകയാണ്.

റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക
റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വില കുറയുന്നതുവരെ കാത്തിരിക്കുന്നത് ബുദ്ധിയാകില്ല. വേഗത്തില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുക എന്നതാണ് ഇവര്‍ക്ക് മുമ്പിലുള്ള ഒപ്ഷന്‍. ഇങ്ങനെ ചെയ്താല്‍ ഭാവിയില്‍ വില കൂടിയാലും പ്രശ്‌നമില്ല. ബുക്ക് ചെയ്ത വിലയ്ക്ക് സ്വര്‍ണം ലഭിക്കും. മാത്രമല്ല, ഭാവിയില്‍ വില കുറഞ്ഞാല്‍ ആ വിലയ്ക്ക് സ്വര്‍ണം വാങ്ങുകയും ചെയ്യാം. എന്നാല്‍ ഓരോ ജ്വല്ലറിയും ബുക്കിങിന് കാലാവധി നിശ്ചയിച്ചിട്ടുണ്ട്.

ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. അതേസമയം, നിശ്ചിത ശതമാനം തുക നല്‍കിയും ബുക്ക് ചെയ്യാം. ചില ജ്വല്ലറികള്‍ ഒരു മാസമാണ് കാലാവധി വെക്കുന്നത്. ബുക്ക് ചെയ്ത് ഒരു മാസത്തിനകം സ്വര്‍ണം വാങ്ങേണ്ടി വരും. കാലാവധി, സ്വര്‍ണവില, പണിക്കൂലി, ജിഎസ്ടി, മടക്കി വില്‍ക്കുമ്പോഴുള്ള വില തുടങ്ങിയ കാര്യങ്ങളെല്ലാം ഉപഭോക്താവ് അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ ചോദിച്ചു മനസിലാക്കണം.

സരയു കമല എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; രണ്ട് രാജ്യക്കാര്‍ക്ക് മാത്രം യാത്ര, 365 രൂപ മുതല്‍
സരയു കമല എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; രണ്ട് രാജ്യക്കാര്‍ക്ക് മാത്രം യാത്ര, 365 രൂപ മുതല്‍

സ്വര്‍ണത്തിന് ആഗോള അടിസ്ഥാനത്തില്‍ ഒരു വില ആയിരിക്കും. കറന്‍സിയുടെ മൂല്യത്തിന് അനുസരിച്ച് ഓരോ രാജ്യത്തും നേരിയ വില മാറ്റം വന്നേക്കാം. ഇന്ത്യയിലേക്കാള്‍ വില കുറവാണ് യുഎഇയില്‍. ഇന്ത്യയില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നു എന്നതാണ് ഇതിന് കാരണം. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഇന്ത്യയില്‍ 15 ശതമാനമാണ്. കൂടാതെ സ്വര്‍ണം വാങ്ങുന്ന ഉപഭോക്താവ് മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma