കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാങ്ങിക്കുന്ന സാധനത്തിന്‍റെ വിലയേക്കാള്‍ കൂടുതല്‍ ഡെലിവറി ചാര്‍ജ്ജ്; കമ്പനികളുടെ കൊള്ളയോ

Google Oneindia Malayalam News

ചെന്നൈ: പുറകിലൊരു ബാഗും കെട്ടിവെച്ച് കമ്പനിയുടെ ടീ ഷര്‍ട്ടും അണിഞ്ഞ് ബൈക്കിലൂടെ ചീറി പാഞ്ഞ് പോവുന്ന ഡെലിവറി തൊഴിലാളികള്‍ ഇന്ത്യന്‍ നഗരങ്ങളിലെ ഒരു പതിവ് കാഴ്ചയാണ് ഇന്ന്. ഭക്ഷണ വിതരണമാണ് ഇതില്‍ പ്രധാനം. സൊമാട്ടോ, സ്വിഗ്ഗി എന്നീ കമ്പനികളാണ് ഈ മേഖലിയിലെ പ്രമുഖര്‍. ദിനപ്രതി ആയിരക്കണക്കിന് ആളുകള്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

എന്നാല്‍ സേവനത്തിനായി ഇവര്‍ വാങ്ങുന്ന ഫീസിന്‍റെ കാര്യത്തില്‍ പലപ്പോഴും പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഓട്ടോ വിളിച്ച് പോയി വാങ്ങിച്ചാല്‍ പോലും ചെലവാകുന്നതിനേക്കാള്‍ വലിയ തുക പലപ്പോഴും ഡെലിവറി ചാര്‍ജായി വരുന്നെന്നാണ് ആരോപണം. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം കമ്പനികളുടെ അമിതമായ ചാര്‍ജ്ജിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ പൊടിപൊടിക്കുന്നത്.

food

വാങ്ങുന്ന സാധനത്തിന്‍റെ വിലയേക്കാള്‍ കൂടുതല്‍ ഡെലിവറി ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നിന്‍റെ ഒരു സ്ക്രീന്‍ ഷോട്ട് സഹിതമാണ് ട്വിറ്ററിലെ ചര്‍ച്ച. പാല്‍ വാങ്ങിക്കുമ്പോള്‍ സാധനത്തിന്‍റെ വിലയായി വരുന്നത് 56 രൂപയാണ്. എന്നാല്‍ ഇത് വീട്ടില്‍ എത്തിക്കുന്നതിന് ഡെലിവറി ചാര്‍ജ്ജായി കമ്പനി ഏര്‍പ്പെടുത്തിയത് 60 രൂപയാണ്. സാധനത്തേക്കാള്‍ 4 രൂപ കൂടുതല്‍ ഡെലിവറി ചാര്‍ജ്ജ്.

ഇത് വലിയ തട്ടിപ്പാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കമ്പനികള്‍ക്ക് ഒരു നിശ്ചിത ഡെലവിറി ചാര്‍ജ്ജ് ഉണ്ടെന്നും സാധനങ്ങളുടെ വില കുറയുന്നതിന് അനുസരിച്ച് ഇതിന്‍റെ വില താഴില്ലെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

English summary
Delivery charge is higher than actual charge of the product in online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X