മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം, പ്രചോദനമായത് അംബേദ്ക്കറാണെന്ന് യോഗി ആദിത്യനാഥ്

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പ്രചോദനമായത് ഡോ ബിആര്‍ അംബേദ്ക്കറില്‍ നിന്നാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹര്‍ണംപൂരിലും ഗോരക്പൂരിലും അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

രാജ്യം അഴിമതിമുക്തമാകണമെങ്കില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരാമെന്ന് അംബേദ്ക്കര്‍ പറഞ്ഞിരുന്നതായി യോഗി ആദിത്യനാഥ് ഓര്‍മ്മിപ്പിച്ചു. നോട്ട് നിരോധനം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം ധീരമായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

yogi-adityanath

അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ രാജ്യത്ത് അംബേദ്ക്കര്‍ നടത്തിയ പോരാട്ടം ധീരമായിരുന്നുവെന്നും യോഗി ആദിത്യനാഥ് ചടങ്ങിന്റെ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു.

English summary
Demonetisation of high-value currency notes inspired by Ambedkar, says Yogi Adityanath
Please Wait while comments are loading...