കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍സിംഗിന്റെ ഈ ചോദ്യത്തിലുണ്ട് നോട്ട് നിരോധനത്തിനുള്ള ഉത്തരം!മോദി ഇത് സമ്മതിക്കുന്നുണ്ടോ?

നോട്ട് നിരോധനത്തെ കുറിച്ച് ചിന്തിക്കാന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ എന്നാണ് മന്‍മോഹന്‍ സിംഗിന്റെ ചോദ്യം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനം വന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ചില്ലറ ക്ഷാമം കൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടിന് യാതൊരു കുറവുമില്ല. 50 ദിവസം കൊണ്ട് പ്രശ്‌നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദി പറയുന്നത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ യുക്തമായ ഒരു ചോദ്യവുമായെത്തിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പാര്‍ലമെന്ററി കമ്മിറ്റിയിലാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട യുക്തമായ ചോദ്യം മന്‍മോഹന്‍ സിംഗ് ചോദിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തെ കുറിച്ച് ചിന്തിക്കാന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചിരുന്നോ എന്നാണ് മന്‍മോഹന്‍ സിംഗിന്റെ ചോദ്യം.

നോട്ട് നിരോധനത്തെ കുറിച്ച് പഠിക്കുന്ന കമ്മിറ്റിയുടെ മുന്നിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗിന്റെ ചോദ്യം.

 ലഭിച്ചത് ഒറ്റ ദിവസം

ലഭിച്ചത് ഒറ്റ ദിവസം

നവംബര്‍ ഏഴിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു റിസര്‍വ് ബാങ്കിനെ ഇക്കാര്യം അറിയിച്ചത് നവംബര്‍ എട്ടിനാണെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്‍മോഹന്‍ സിംഗ് വ്യക്തമാക്കുന്നു. തീരുമാനം എടുക്കാന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും സിംഗ് വ്യക്തമാക്കുന്നു. നിരവധി ചോദ്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

സര്‍ക്കാരും പരാജയം

സര്‍ക്കാരും പരാജയം

ബാങ്കിങ് സംവിധാനത്തിലെ നിയമങ്ങള്‍ ദിവസേന നവീകരിക്കേണ്ടി വരുന്നത് സര്‍ക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും പരാജയത്തെയാണ് കാണിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തുന്നു. നോട്ട് നിരോധനം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ റിസര്‍വ്ബാങ്ക് പരാജയപ്പെട്ടെന്നും സിംഗ് പറയുന്നു.

വേറെ എന്ത് തെളിവ്

വേറെ എന്ത് തെളിവ്

നോട്ട് നിരോധനം നടപ്പാക്കി 45 ദിവസത്തിനിടെ 60 ഉത്തരവുകളാണ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇത് തന്നെ നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സമയം ലഭിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവെന്നും സിംഗ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഉത്തരവിറക്കുന്നതിലൂടെ സാധാരണക്കാരാണ് ബുദ്ധിമുട്ടിലാകുന്നതെന്നും അദ്ദേഹം.

അടിസ്ഥാനങ്ങളില്ല

അടിസ്ഥാനങ്ങളില്ല

അതേസമയം മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ നോട്ട് നിരോധന തീരുമാനം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു മേല്‍ അടിച്ചേല്‍പ്പിച്ച തീരുമാനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യക്തമായ പദ്ധതിയില്ലാതെയാണ് ഇത് നടപ്പാക്കിയതെന്ന വിലയിരുത്തലുകളുമുണ്ട്.

പിന്നീട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

പിന്നീട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

നോട്ട് നരോധനത്തെ കുറിച്ച് ഡിസംബര്‍ 21 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വശദീകരണം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണെന്നും എന്നിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സംസാരിച്ചാല്‍ മതിയന്നുമാണ് സംഗിന്റെ അഭിപ്രായം. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കുറിച്ച് ഗവര്‍ണറോട് ചോദിക്കണമെന്ന് സിംഗ് പാര്‍ലമെന്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

 വമ്പന്‍ പരാജയം

വമ്പന്‍ പരാജയം

നേരത്തെ പാര്‍ലമെന്റിലും സിംഗ് നോട്ട് നിരോധനത്തെ എതിര്‍ത്തിരുന്നു. വലിയ പരാജയമാണെന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. സംഘ ടിതമായ കൊള്ളയടിക്കലാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Former prime minister Manmohan Singh, a distinguished economist and former RBI governor, has raised one more pertinent question: Was the Reserve Bank of India given enough time to discuss the demonetisation before the announcement was made?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X