കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാര്‍ട്ടിയില്‍ കൂട്ട കുറുമാറ്റം!! നരേഷ് അഗര്‍വാളും മകനും ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സമാജ് വാദി പാര്‍ട്ടി നേതാവ് ബിജെപിയിലേയ്ക്ക്. മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളാണ് പാര്‍ട്ടി രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശും മധ്യപ്രദേശും ഉള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് പുറത്തുവന്നിട്ടുള്ളത്.

ജയാ ബച്ചന് വേണ്ടി നരേഷ് അഗര്‍വാളിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ നിന്ന് പാര്‍ട്ടി വിട്ടുനിന്ന സാഹചര്യത്തിലാണ് നരേഷ് പാര്‍ട്ടി വിടുന്നത്. നരേഷ് ബിജെപിയില്‍ ചേര്‍ന്നതായി മുതിര്‍ന്ന ബിജെപി നേതാവ് പീയൂഷ് ഗോയലാണ് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തിലാണ് പീയൂഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്. നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍, സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എയും ബിജെപിയിലേയ്ക്ക് കൂറുമാറിയിട്ടുണ്ട്. ഏഴ് തവണ ഹര്‍ദോയ് എംഎല്‍എമയായിരുന്ന ആളാണ് ബിജെപിയിലേയ്ക്ക് പോയിട്ടുള്ളത്.

narsh

സിനിമയില്‍ നൃത്തം ചെയ്യുന്ന ഒരാള്‍ക്ക് വേണ്ടി തന്റെ ടിക്കറ്റ് നല്‍കിയത് വേദനാജനകമാണെന്ന് നരേഷ് വ്യക്തമാക്കി. ജയാ ബച്ചനെ ലക്ഷ്യം വെച്ചായിരുന്നു അഗര്‍വാളിന്റെ പ്രസ്താവന. അഗര്‍വാളിനെ അവഗണിച്ചാണ് ജയാ ബച്ചന് സമാജ് വാദി പാര്‍ട്ടി വീണ്ടും രാജ്യസഭാ സീറ്റ് നല്‍കുന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് കിരണ്‍മയീ നന്ദ, ദര്‍ശന്‍ സിംഗ് യാദവ്, അഗര്‍വാള്‍, ബച്ചന്‍, സലീം, അലോക് തിവാരി എന്നിങ്ങനെ ആറ് രാജ്യസഭാ എംപിമാരാണ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് വിരമിക്കുന്നത്. രാജ്യസഭയില്‍ 47 വോട്ടുകളുള്ള സമാജ് വാദി പാര്‍ട്ടിയ്ക്ക് ഒരു അംഗത്തെ മാത്രമേ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കാന്‍ കഴിയുകയുള്ളൂ. അവശേഷിക്കുന്ന ഒമ്പത് വോട്ടുകളും മായാവതിയുടെ ബിഎസ്പിയ്ക്ക് പോകും.

English summary
In a major setback to the Samajwadi Party, its senior leader Naresh Agarwal on Monday joined the Bharatiya Janata Party (BJP) — a day after Jaya Bachchan was favoured over him for renomination to the Rajya Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X