കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീമായിരുന്നെങ്കിലും കലാം മനുഷ്യസ്‌നേഹിയായിരുന്നു- പറഞ്ഞത് കേന്ദ്ര സാംസ്‌കാരികമന്ത്രി

Google Oneindia Malayalam News

ദില്ലി: എപിജെ അബ്ദുള്‍കലാം എന്ന വ്യക്തി ഇന്ത്യന്‍ സമൂഹത്തെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നത് അദ്ദേഹം മരിച്ചപ്പോഴുണ്ടായ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അദ്ദേഹം ഒരു മുസ്ലീം ആയിരുന്നു എന്നത് ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ നിര്‍ണയിക്കുന്നുണ്ടോ...?

ഇന്ത്യയില്‍ ഒരു വ്യക്തി മുസ്ലീം ആകുന്നത് ആ വ്യക്തിയുടെ ദേശസ്‌നേഹത്തേയും മാനവികതയേയും ഏതെങ്കിലും തരത്തില്‍ സ്വാധീനിയ്ക്കുന്നുണ്ടോ...? ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന് ചോദിയ്ക്കരുത്. കാരണം നമ്മുടെ ഒരു കേന്ദ്ര മന്ത്രിയുടെ വാചകങ്ങള്‍ ഇത്തരത്തിലുള്ള പല ചോദ്യങ്ങള്‍ക്കുമാണ് വഴി തുറക്കുന്നത്.

Mahesh Sharma

ഒരു മുസ്ലീം ആയിരുന്നെങ്കിലും അബ്ദുള്‍കലാം ദേശ സ്‌നേഹിയും മനുഷ്യ സ്‌നേഹിയും ആയിരുന്നു എന്നാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞത്. സംഭവം നടന്നിട്ട് കുറച്ച് ദിവസങ്ങള്‍ ആയിരിയ്ക്കുന്നു.

APJ

ദില്ലിയില്‍ ഔറംഗസേബ് റോഡിന് അബ്ദുള്‍കലാം റോഡ് എന്ന പേര് നല്‍കിയത് സംബന്ധിച്ചായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണിത്.

മന്ത്രിയുടെ പരാമര്‍ശം ഇപ്പോള്‍ തന്നെ പലയിടങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. മന്ത്രി എന്താണ് ഉദ്ദേശിച്ചത് എന്നാണ് ചോദ്യം. ഈ രാജ്യത്തെ മറ്റ് മുസ്ലീങ്ങളെല്ലാം ദേശസ്‌നേഹമില്ലാത്തവരും മാനവികത ഇല്ലാത്തവരും എന്നാണോ? ഇത് തന്നെയാണോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും പറയാന്‍ ഉദ്ദേശിയ്ക്കുന്നത്?

ദി ഹിന്ദു വിന്റെ മുന്‍ എഡിറ്ററും ദ വയര്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപക എഡിറ്ററും ആയ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഇത് സംബന്ധിച്ച് ദ വയറില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. മിസ്റ്റര്‍ മന്ത്രി... നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു എന്നാണ് അദ്ദേഹം ആ ലേഖനത്തിന് തലക്കെട്ട് കൊടുത്തിരിയ്ക്കുന്നത്.

English summary
“Despite being a Muslim, he was a great nationalist and humanist.”- what Union Minister of Culture Mahesh Sharma said about APJ Abdul Kalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X