കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്നാഥ് സിങിന് പിന്നാലെ നിർമ്മല സീതാരാമനും;അതിർത്തിയിൽ പ്രത്യാക്രമണങ്ങൾ നടക്കുന്നു...

Google Oneindia Malayalam News

ദില്ലി: പാക് അതിർത്തിയിൽ പ്രത്യാക്രമണങ്ങൾ തുടർന്ന്കൊണ്ടിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. പാക് അതിര്‍ത്തിയില്‍ വ്യാപകമായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈന്യം അവരെ അതിര്‍ത്തിയില്‍വെച്ച് തന്നെ ഇല്ലാതാക്കുന്നുണ്ട്. ഇത്തരം നടപടികള്‍ പാകിസ്താനെ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതില്‍ നിന്നും അയക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുമെന്നും അവർ പറഞ്ഞു.

<strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!</strong>വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!

പാകിസ്താനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബിഎസ്എഫും രംഗത്തു വന്നതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. അവര്‍ പാഠം പഠിച്ചാലും ഇല്ലെങ്കിലും അതിര്‍ത്തിയിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പോൾ തന്നെ നടപടി

അപ്പോൾ തന്നെ നടപടി

നേരത്തേ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അവിടെ തന്നെ നടപടിയെടുക്കണമെന്നില്ലെന്നും ധീരനായ സൈനികനെ വധിച്ചതിനുള്ള മറുപടി നിയന്ത്രണ രേഖയില്‍ നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ വ്യക്തമാക്കിയിരുന്നു. ജമ്മുകാശ്മീരില്‍ തുടരുന്ന പാക് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കൂടി സമയമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.

ചിലത് സംഭവിച്ചു....

ചിലത് സംഭവിച്ചു....

ചിലത് നടന്നു കഴിഞ്ഞു. എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ.. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നതെന്നായിരുന്നു രാജ്നാഥ് സിങിന്റെ പ്രതികരണം. വരും ദിവസങ്ങളിൽ എന്ത് നടക്കുമെന്ന് നിങ്ങൾ അറിയുമെന്നും രാജ്നാഥ് സിങും വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് കൂടി നടന്നെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

പരാക്രം പര്‍വ്

പരാക്രം പര്‍വ്

2016ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരിലാണ് രാജ്യം ആചരിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനുസ്മരണം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്. 2016 സെപ്തംബര്‍ 29 ന് ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റത്തില്‍ അതിര്‍ത്തി രേഖയ്ക്ക് പുറത്തുള്ള നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകക്കുകയായിരുന്നു. പാകിസ്താൻ ഉറിയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പ്രതികാരമായാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.

ബിഎസ്എഫ് ജവാനെ കഴുത്തറത്ത് കൊന്നു

ബിഎസ്എഫ് ജവാനെ കഴുത്തറത്ത് കൊന്നു

ബിഎസ്എഫ് ജവാനെ പാകിസ്താനി ഭീകരർ കഴുത്തറത്ത് കൊന്നതിൽ വൻ പ്രതിഷേധമാണ് ഇന്ത് അറിയിച്ചത്. ജമ്മുകാശ്മീരില്‍ തുടരുന്ന പാക് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കൂടി സമയമായിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞത്. ബിഎസ്എഫ് ജവാന്റെ കഴുത്തറുത്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ അനുഭവിച്ച വേദന അവരും അറിയണമെന്നും എന്നാല്‍ അവര്‍ പിന്തുടരുന്ന രീതിയിലായിരിക്കില്ല അതെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രതികരണം.

English summary
As the government marks the second anniversary of the surgical strikes across the Line of Control in Jammu and Kashmir, Defence Minister Nirmala Sitharaman on Saturday said that deterrent action against Pakistan "will continue at the border" even as Home Minister Rajnath Singh has claimed that BSF had taken strong action against Pakistani forces at the border "two-three days ago" to avenge the killing of a BSF jawan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X