കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ രാഷ്ട്രീയ പ്രവേശം ജയലളിത ആഗ്രഹിച്ചിരുന്നോ? ജയലളിതയുടെ ബുദ്ധി ചിന്നമ്മയോ?

ശശികല സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത് തലൈവി ആഗ്രഹിച്ചിരുന്നോ? എന്തുകൊണ്ട് ജയലളിത ജീവിച്ചിരുന്നപ്പോള്‍ ശശികലയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ല?

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണവും അതിനു പിന്നാലെ തോഴി ശശികല പാര്‍ട്ടി നേതൃത്വ സ്ഥാനത്തേക്ക് വരുന്നതും സംബന്ധിച്ച വാര്‍ത്തകള്‍ക്ക് തത്കാലം ശമനമുണ്ടായിരിക്കുകയാണ്. എന്നാല്‍ ചില സംശയങ്ങള്‍ ഇനിയും അവശേഷിക്കുകയാണ്.

ഒ പനീര്‍സെല്‍വത്തിനെപ്പോലെ രാഷ്ട്രീയത്തില്‍ പരിചയമുള്ളവര്‍ ഉണ്ടായിരുന്നിട്ടും ശശികല പാര്‍ട്ടി തലപ്പത്ത് വരണമെന്ന് എഐഎഡിഎംകെ പറയാന്‍ കാരണമെന്താണെന്നാണ് ഒരു സംശയം. ശശികല സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത് തലൈവി ആഗ്രഹിച്ചിരുന്നോ എന്ന സംശയത്തിനും ഉത്തരമില്ല. എന്തുകൊണ്ട് ജയലളിത ജീവിച്ചിരുന്നപ്പോള്‍ ശശികലയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ല എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

 തലൈവിയുടെ പിന്‍ഗാമി

തലൈവിയുടെ പിന്‍ഗാമി

ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ശശികലയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പാര്‍ട്ടിയുടെ പിന്തുണ ശശികലയ്ക്കുണ്ടായിരുന്നു. വര്‍ഷങ്ങളോളം ജയലളിതയെ സേവിച്ചതുകൊണ്ടാണ് ശശികലയെ തന്നെ പാര്‍ട്ടി ജയയുടെ പിന്‍ഗാമിയാക്കിയത്. പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്താന്‍ ശശികലയ്ക്കു മാത്രമെ കഴിയൂ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നത്.

 രാഷട്രീയ പ്രവേശനത്തിന് പിന്തുണയില്ല?

രാഷട്രീയ പ്രവേശനത്തിന് പിന്തുണയില്ല?

അതേസമയം ജയലളിത ഒരു അഭിമുഖത്തില്‍ ശശികലയെപ്പറ്റി പറഞ്ഞത് എഐഎഡിഎംകെ പുറത്തുവിട്ടിരുന്നു. ശശികല സുഹൃത്തും സഹോദരിയുമൊക്കെയാണെന്നാണ് അഭിമുഖത്തില്‍ ജയലളിത ശശികലയെ കുറിച്ച് പറയുന്നത്. മാത്രമല്ല വീട്ടുകാര്യങ്ങള്‍ നോക്കുന്നതും തന്റെ ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതും വീട്ടിലെ ജോലിക്കാരുടെ കാര്യങ്ങള്‍ നോക്കുന്നതും ശശികലയാണെന്നും ജയലളിത പറയുന്നു. എന്നാല്‍ അഭിമുഖത്തില്‍ ഒരിടത്തും ജയലളിത ശശികലയുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ഇതിനര്‍ഥം ശശികല സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ജയയ്ക്ക് താത്പര്യം ഇല്ലെന്നാണ്.

 പാര്‍ട്ടിയില്‍ സ്ഥാനമില്ല

പാര്‍ട്ടിയില്‍ സ്ഥാനമില്ല

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ടായിരുന്നിട്ടും ജയലളിത ഒരിക്കല്‍ പോലും ശശികലയെ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നില്ല. മാത്രമല്ല, പാര്‍ട്ടിയില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനവും നല്‍കിയിരുന്നില്ല. പൊതുപരിപാടികളില്‍ ജയലളിതയ്‌ക്കൊപ്പം പങ്കെടുക്കുമെന്നല്ലാതെ ഒരിക്കല്‍ പോലും ശശികല മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചിരുന്നില്ല. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രസ് റിലീസായിട്ടാണ് ശശികല നല്‍കിയിരുന്നതും. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ശശികല ഇതുവരെ പ്രതികരിച്ചിട്ടില്ല.

 രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു

രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു

സജീവ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ലെങ്കിലും ശശികലയെ തന്നെ എഐഎഡിഎംകെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് നിര്‍ദേശിച്ചത് എന്തിനാണ്? ജയലളിതയുടെ കാലത്തും ജയലളിത എടുത്തിരുന്ന തീരുമാനങ്ങളുടെ ബുദ്ധി കേന്ദ്രം ശശികലയായിരുന്നുവെന്നും അതിനാലാണ് പാര്‍ട്ടി അവരെ തന്നെ നേതൃത്വം ഏല്‍പ്പിക്കാന്‍ കാരണമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജയലളിത ഉള്ളപ്പോഴും സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ തീരുമാനിക്കുന്നത് ശശികലയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

 എതിര്‍പ്പുകള്‍

എതിര്‍പ്പുകള്‍

എന്നാല്‍ ജയലളിത അന്തരിച്ച നിരാശയില്‍ നിന്നാണ് ശശികലയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നു പറയപ്പെടുന്നു. ശശികല നേതൃത്വ സ്ഥാനത്തേക്ക് വരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷ പിന്തുണ ശശികലയെ നേതൃത്വ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന തീരുമാനത്തിനായിരുന്നു.

 പാര്‍ട്ടിക്ക് തിരിച്ചടി

പാര്‍ട്ടിക്ക് തിരിച്ചടി

അതേസമയം പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്ത് ഒരു നേതാവ് ഇല്ലാതെ പോയത് എഐഎഡിഎംകെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ജയലളിതയുടെ കാലശേഷം ആര് നയിക്കും എന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശശികലയിലേക്ക് തിരിഞ്ഞത്.

English summary
For years she has been associated with the party and Jayalalithaa, but not once has she ever contested an election. Did Jayalalithaa intend for Sasikala to ever be part of active politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X