Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവര്‍ഷത്തില്‍ അടിച്ചു പൂസായി വീട്ടിലേക്കുള്ള വഴി മറന്നോ? ഇവര്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി

ബെംഗളൂരു: പുതുവര്‍ഷത്തില്‍ അടിച്ചു പൂസായി വീട്ടിലേക്കു പോകാനുള്ള വഴി മറന്നവര്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക സഹായ പാക്കേജ്. അമിതമായി മദ്യപിച്ച് നടക്കാന്‍ പോലും വയ്യാത്തത്ര പൂസായെങ്കില്‍ അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കും. സാക്ഷാല്‍ ആഭ്യന്തര മന്ത്രി ജി. പരമേശ്വര തന്നെയാണ് ഈ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ മദ്യപിച്ച് ബോധമില്ലാതെ റോഡില്‍ കിടക്കുന്നവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ പൊലീസ് വണ്ടി തയ്യാറായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഈ 'സൗജന്യ ടാക്‌സി' സേവനം ലഭിക്കില്ലെന്നും മദ്യപിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത 'അതീവ ഗുരുതരാവസ്ഥയില്‍' ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഈ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുകള്‍ക്കും പബ്ബുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, അധികം മദ്യപിക്കാത്തവര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതും അനുവദിക്കില്ല.

police

ലഹരി തലയ്ക്ക് പിടിച്ച് വീട്ടിലേക്കുള്ള വഴി മറന്നവര്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ കിടന്ന് ലഹരിയുടെ കെട്ട് ഒക്കെ ഒന്ന് ഇറങ്ങിയ ശേഷം മാന്യന്മാരായി വീട്ടിലേക്ക് മടങ്ങാം. ബെംഗളൂരുവിന് പുറമെ മൈസൂരു, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഈ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ സ്ത്രീകള്‍ നേരിടാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്താണ് ഇത്തരമൊരു മുന്‍കരുതല്‍ എന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ മദ്യപിച്ച് സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കന്നഡക്കാരേക്കാള്‍ കൂടുതല്‍ പുറത്തുനിന്നുള്ളവരാണ് ബെംഗളൂരുവില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തുന്നതെന്നും അവര്‍ അടിച്ചുപൊളിക്കുമ്പോള്‍ അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വീട്ടില്‍ കൊണ്ടുവിടുമെന്ന് കരുതി മദ്യപിച്ച് വണ്ടിയോടിക്കാമെന്ന് ആരും കരുതേണ്ട. നഗരത്തില്‍ 160 ഇടങ്ങളില്‍ ബ്രീത്ത് അനലൈസറുമായി പൊലീസ് സംഘം കാവലുണ്ടാകും. മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ പിഴയും കേസുമായി പൊലീസിന്റെ വക 'പുതുവര്‍ഷ സമ്മാനവും' ഉറപ്പാണ്. പോലീസുകാരുടെ ദേഹത്ത് ബോഡി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ തര്‍ക്കിക്കാനും നില്‍ക്കേണ്ടതില്ല. എല്ലാം കമാന്‍ഡ് സെന്ററില്‍ തത്സമയം കാണാം.

ആഘോഷത്തിനിടയില്‍ ആരെങ്കിലും തട്ടിപ്പിനോ വില്ലത്തരത്തിനോ മുതിര്‍ന്നാല്‍ അവരെ നേരിടാന്‍ 20,000 പൊലീസുകാരും വനിതാ സ്‌ക്വാഡും ബെംഗളൂരു നഗരത്തില്‍ ഉടനീളം കറങ്ങുന്നുണ്ടാകും. ചുരുക്കത്തില്‍, സുരക്ഷിതമായി ആഘോഷിച്ചാല്‍ സുരക്ഷിതമായി വീട്ടിലെത്താം, അല്ലെങ്കില്‍ പൊലീസിന്റെ അടിയോടെ പുതുവര്‍ഷം തുടങ്ങാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+