കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഖ്യാത ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ; വിഖ്യാത ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര(74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് ചലച്ചിത്രലോകത്തിന് പുതിയ മുഖം നല്‍കിയ സംവിധായകനും ഛായഗ്രാഹകനുമായിരുന്നു ബെഞ്ചമിന്‍ ബാലു മഹേന്ദ്ര. ബാലു മഹേന്ദ്രയുടെ സംവിധാന മികകവില്‍ ആദ്യ ചലച്ചിത്രം പുറത്തിറങ്ങുന്നത് കന്നടത്തിലാണ്.

കോകില എന്ന ഈ ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. മലയാള സിനിമയുടെ കൈപിടിച്ചാണ് ബാലു ചലച്ചിത്ര ലോകത്തേയ്ക്കുള്ള യാത്ര ആരംഭിയ്ക്കുന്നത്. പണിമുടക്ക് (1972) എന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചായിരുന്നു തുടക്കം.1974 ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്..ഈ ചിത്രത്തിലൂടെ മികച്ച ഛായഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫിയ്ക്ക് പുതിയ മാനം നല്‍കിയ അദ്ദേഹമാണ് ശങ്കരാഭരണം, ചട്ടക്കാരി ഉള്‍ക്കടല്‍, ജീവിയ്ക്കാന്‍ മറന്ന സ്ത്രീ എന്നിവയുടെ ഛായാഗ്രാഹകന്‍.

Balu Mahendra

ശ്രീലങ്കയിലെ ബത്തികൊലാവയില്‍ 1939 ല്‍ ആയിരുന്നു ജനനം. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം. ശാസ്ത്രത്തിന്റെ വഴി വിട്ട് സിനിമയിലേക്ക്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സ്വര്‍ണമെഡലോടെ സിനിമാട്ടോഗ്രഫി ബിരുദം കരസ്ഥമാക്കി. 1980 കളില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രം ബാലുവിന്റെ സംവിധാനത്തിലുള്ളതായുന്നുു.

22ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍ മൂന്ന് ഫിലിം ഫെയര്‍ അവാര്‍ജുകള്‍ കേരള, ആന്ധ്ര, കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ മരണത്തോടെ സിനിമലോകത്തിന് നഷ്ടമാകുന്നത് ഒരു ബഹുമുഖ പ്രതിഭയെ തന്നെയാണ്.

English summary
Famous director Balu Mahendra passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X