മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ഡികെയ്ക്ക് സമ്മതം, നിബന്ധനകള്‍ ഉണ്ട്, ആവശ്യപ്പെട്ടത് ഇക്കാര്യം
ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ഡികെ ശിവകുമാര്‍ സമ്മതം മൂളിയതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചില നിബന്ധനകളോടെയാണ് ശിവകുമാര്‍ ഇതിന് വഴങ്ങിയതെന്നാണ് സൂചന. ആദ്യത്തെ രണ്ടര വര്‍ഷം താന്‍ മുഖ്യമന്ത്രിയാവുമെന്നാണ് ശിവകുമാര്‍ പറഞ്ഞിരിക്കുന്നത്.
ഇതാണ് അദ്ദേഹത്തിന്റെ നിബന്ധന. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധിയെ ഇന്ന് സിദ്ധരാമയ്യയും, ഡികെ ശിവകുമാറും കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന നേതാവ് എംഎല്‍എ ആവട്ടെ എന്ന നിലപാടാണ് രാഹുലിനുള്ളത്.

അതേസമയം ഹൈക്കമാന്‍ഡിന് ഇപ്പോഴും ഒരു തീരുമാനം എടുക്കാനായിട്ടില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് എംഎല്‍എമാരുമായി ഒരു യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒപ്പം കര്‍ണാടകയിലെ കേന്ദ്ര നിരീക്ഷകരും വന്നിരുന്നു.
ഉപമുഖ്യമന്ത്രി പദം വേണ്ട നിലപാടിലാണ് ഡികെ ശിവകുമാര്‍. മുഖ്യമന്ത്രി പദം തന്നെ വേണമെന്ന വാശിയിലാണ് അദ്ദേഹം. അതുപോലെ സിദ്ധരാമയ്യയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന ഭീഷണിയും സിദ്ധരാമയ്യയില്‍ നിന്ന് ഉണ്ടായതായി വൊക്കലിഗ വിഭാഗത്തിലെ എംഎല്‍എ വെളിപ്പെടുത്തിയിരുന്നു.
രണ്ടര വര്‍ഷം എന്ന ഫോര്‍മുല സിദ്ധരാമയ്യയും ശിവകുമാറും ഒരുപോലെ അംഗീകരിച്ചിരുന്നില്ല. ഒടുവിലാണ് ഇത് ശിവകുമാര്‍ അംഗീകരിച്ചതെന്നാണ് സൂചന. എന്നാല്‍ ആദ്യത്തെ രണ്ടര വര്‍ഷം ഭരിക്കണമെന്ന ശിവകുമാറിന്റെ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. സിദ്ധരാമയ്യയോ, ഡികെ ശിവകുമാറോ ഒറ്റയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനോട് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല.
ഇതൊരു കൂട്ടായ നേതൃത്വമാണ്. ഹൈക്കമാന്‍ഡിന് വണ്‍ മാണ്‍ ഷോ വേണ്ടെന്ന നിലാപാടാണ് ഉളളത്. ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറും കഴിഞ്ഞ് മാത്രമേ ചിലപ്പോള്‍ തീരുമാനമുണ്ടാവൂ.
കോണ്‍ഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ യാതൊരു ധൃതിയുമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ശിവകുമാറും സിദ്ധരാമയ്യയും ദില്ലിയില്‍ തുടരുകയാണ്. പരസ്യമായ പ്രതികരണം വേണ്ടെന്ന് ഇരുവരോടും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടി നാണക്കേടായി മാറുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം സിദ്ധരാമയ്യയുടെ അനുയായികള്‍ തെരുവുകളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പദം ഉറപ്പിച്ചുവെന്നാണ് ഇവരുടെ ആഘോഷത്തില്‍ നിന്ന് മനസ്സിലാവുന്നത്. എന്നാല്‍ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലൊരു പ്രശ്‌നം ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല. ഇരുവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications