മുഖ്യമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല, ഡികെയുടെ ഗെയിം ഇങ്ങനെ,നേട്ടങ്ങളുടെ പട്ടികയില്‍ മുമ്പില്‍
ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനം നിമിഷം പോരാടിയെങ്കിലും ഡികെ ശിവകുമാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ശിവകുമാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പുറത്തേക്ക് നഷ്ടം തോന്നിയേക്കാമെങ്കിലും സിദ്ധരാമയ്യ സര്‍ക്കാരില്‍ ശക്തമായ സാന്നിധ്യമായി ശിവകുമാര്‍ ഉണ്ടാവും. ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമല്ല, പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനവും ഇപ്പോള്‍ ശിവകുമാറിന്റെ കൈയ്യില്‍ തന്നെയാണ്.
ചുരുക്കി പറഞ്ഞാല്‍ സിദ്ധരാമയ്യയേക്കാള്‍ ശക്തി ശിവകുമാറിനാണ്. അത് മാത്രമല്ല മന്ത്രിമാരുടെ കരുത്തും ശിവകുമാറിനുണ്ടാവും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ അത് ശിവകുമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നേതാവായി മാറും. എന്തൊക്കെയാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളെന്ന് നോക്കാം.

ഡികെയുടെ കിടിലന്‍ തന്ത്രം
ശിവകുമാറിന് നല്ലൊരു പദവി നല്‍കി, അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തോന്നിയിരുന്നു. എന്നാല്‍ ശിവകുമാറിന്റെ കരുത്തിലാണ് അത് ഇല്ലാതായത്. ഒരാള്‍ക്ക് ഒരു പദവി എന്ന കോണ്‍ഗ്രസ് നിയമം നടപ്പാക്കാനായിരുന്നു ഈ ശ്രമം.
എന്നാല്‍ ശിവകുമാറിന്റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കാനേ നേതൃത്വത്തിന് സാധിച്ചുള്ളൂ. സംസ്ഥാന അധ്യക്ഷ പദവി കൂടി അദ്ദേഹത്തിന് നല്‍കുകയായിരുന്നു. ഇതിലൂടെ പാര്‍ട്ടിയിലും ക്യാബിനറ്റിലും ഒരുപോലെ വലിയ സ്വാധീനം ഡികെയ്ക്കുണ്ടാക്കാന്‍ സാധിക്കും.
പദവികള്‍ ഇനിയും വരും
ഡികെ ശിവകുമാറിന് നിര്‍ണായകമായ വകുപ്പുകള്‍ തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. ഡികെയുടെ വിശ്വസ്തര്‍ക്കും മികച്ച വകുപ്പുകള്‍ തന്നെ ലഭിക്കും. അധികാര ബാലന്‍സിംഗും ഇതോടൊപ്പം ഡികെ ഉറപ്പാക്കിയിട്ടുണ്ട്. താനാണ് ഏക ഉപമുഖ്യമന്ത്രിയെന്ന ഡികെയുടെ വാശിയും ഇവിടെ വിജയിച്ചു.
ഹൈക്കമാന്‍ഡിന് ഒരു ലിംഗായത്ത്, വൊക്കലിഗ, മുസ്ലീം, ദളിത് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ശിവകുമാര്‍ അതിന് സമ്മതിച്ചില്ല. ഉപമുഖ്യമന്ത്രിമാര്‍ വേറെ വന്നാല്‍ തന്റെ അധികാരം കുറയുമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം.
സിദ്ധരാമയ്യയെ വരച്ച വരയില്‍ നിര്‍ത്തും
സിദ്ധരാമയ്യയുടെ ആദ്യ സര്‍ക്കാരില്‍ അദ്ദേഹം ശിവകുമാറിനെ മന്ത്രിയാക്കാന്‍ പോലും ആദ്യ വര്‍ഷത്തില്‍ തയ്യാറായിരുന്നില്ല. ഏകാധിപത്യ രീതികളാണ് സിദ്ധരാമയ്യക്കുള്ളതെന്നുമുള്ള വിമര്‍ശനം പാര്‍ട്ടിയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലും അദ്ദേഹം ഒതുക്കിയിരുന്നു. ഇതെല്ലാം അറിയുന്നത് കൊണ്ടാണ് ശിവകുമാര്‍ കടുത്ത നിലപാട് എടുത്തത്.
സിദ്ധരാമയ്യയുടെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയാണ് ഇവിടെ ശിവകുമാര്‍ ചെയ്തത്. ഇതിനെ സീനിയര്‍ നേതാക്കളുടെ പിന്തുണയും ഉണ്ടായിരുന്നു. സര്‍ക്കാരില്‍ സമ്പൂര്‍ണമായ ഒരു നിയന്ത്രണം അദ്ദേഹത്തിന് നല്‍കിയിട്ടില്ല. ശിവകുമാര്‍ ശക്തമായ നേതാവായി ഇതോടെ സര്‍ക്കാരില്‍ മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയില്‍ മാത്രം അധികാരം ഇതോടെ കേന്ദ്രീകരിക്കില്ല.
എല്ലാ മേഖലകളും വേണം
സിദ്ധരാമയ്യയും ശിവകുമാറും പഴയ മൈസൂര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇനി എല്ലാ മേഖലയില്‍ നിന്നുമുള്ളവരെ മന്ത്രിസഭയുടെ ഭാഗമാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. എങ്കില്‍ മാത്രം 2024ല്‍ വിജയിക്കാനാവൂ. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനും പ്രിയങ്കരനായ മാസ് നേതാവ് എന്ന പേരാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനത്തില്‍ നേട്ടമായത്.
കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും അദ്ദേഹത്തിനൊപ്പം നിന്നു. അഞ്ച് വര്‍ഷം ഭരിച്ചത്, മുന്‍ മന്ത്രിമാരുടെ പിന്തുണ എ്ന്നിവയെല്ലാം സിദ്ധരാമയ്യയെ സഹായിച്ച കാര്യങ്ങളാണ്.
ശിവകുമാറിന് തടസ്സമായത് ഇക്കാര്യങ്ങള്‍
ഡികെ ശിവകുമാര്‍ വൊക്കലിഗ വിഭാഗമായത് കൊണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ മറ്റ് വിഭാഗങ്ങള്‍ കൈവിടും. 42 ശതമാനം വട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ലിംഗായത്തുകള്‍ അടക്കമുള്ളവരെ കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.
വൊക്കലിഗ സമുദായത്തെ അനുനയിപ്പിക്കാന്‍ ശക്തനായ ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. ഇതിലൂടെ എല്ലാം ബാലന്‍സിലെത്തി. ഇനി ബാക്കി സമുദായങ്ങളുടെ കാര്യം മാത്രം കോണ്‍ഗ്രസിന് നോക്കിയാല്‍ മതി.












Click it and Unblock the Notifications