രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും സമ്പന്നർ ഡിഎംകെയും എഐഎഡിഎംകെയും, വരുമാനം കേട്ടാൽ ഞെട്ടും!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ പ്രദേശിക പാർട്ടികളിൽ ഏറ്റവും അധികം വരുമാനമുള്ളത് തമിഴ്നാട്ടിലെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ ക്ക്. 77.63 കോടിരൂപയാണ് ഡിഎംകെയുടെ വരുമാനം. തൊട്ടു പിന്നിലായി 54.92 കോടി രൂപയുടെ വരുമാനവുമായി എഐഎഡിഎംകെയുണ്ട്. 15.97 കോടി രൂപയാണ് ടിഡിപിയുടെ വരുമാനം.

രാജ്യത്തെ 32 പ്രദേശിക പാർട്ടികളുടെ ആകെ വരുമാനം 221.48 കോടി രൂപയാണ്. എന്നാൽ രാജ്യത്തെ എല്ലാ പാർട്ടികളുടെ മൊത്ത വരുമാനത്തിന്റെ പകുതിയിലധികവും അണ്ണാഡിഎംകെ, ഡിഎംകെയുടേതാണ്. .

ബക്കറ്റില്‍ തൊട്ടു, പൂർണ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു, സംഭവം യോഗിയുടെ യുപിയിൽ

ആകെ വരുമാനം 221 കോടി

ആകെ വരുമാനം 221 കോടി

രാജ്യത്തെ 32 പ്രദേശിക പാർട്ടികളുടെ മൊത്ത വരുമാനം 221 കോടി രൂപയാണ്. ഇതിന്റെ പകുതി ഭാഗവും ഡിഎംകെ അണ്ണാഡിഎംകെ പാർട്ടികളുടേതാണ്.

ചിലവ് കൂടുതൽ വരവ് കുറവ്

ചിലവ് കൂടുതൽ വരവ് കുറവ്

32 പ്രദേശിക പാർട്ടികളുടെ ആകെ വരുമാനം 221 കോടി രൂപയാണ്. ഇതിൽ 132 കോടിലധികം‌ വരും അണ്ണാഡിഎംകെ , ഡിഎംകെ പാർട്ടികളുടെ വരുമാനം. ഇവർക്ക് വരവും കൂടുതലും ചിലവ് കുറവുമാണ്.

 കൂടുതൽ ഡിഎംകെയ്ക്ക്

കൂടുതൽ ഡിഎംകെയ്ക്ക്

അണ്ണാഡിഎംകെയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയാണ്. പ്രദേശിക പാർട്ടികളുടെ ആകെ വരുമാനത്തിന്റെ 35.05% ഡിഎംകെയുടെ വരുമാനം.

വരുമാനം നേടുന്നതിലും മത്സരം

വരുമാനം നേടുന്നതിലും മത്സരം

ഏറ്റവും അധികം വരുമാനമുള്ള പാര്‍ട്ടികളായ ഡിഎംകെയുടെയും എഐഡിഎംകെയും ടിഡിപിയുടെയും മൊത്ത വരുമാനം 148.5 കോടി രൂപയാണ്. ഇത് രാജ്യത്തെ ബാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ മൊത്ത വരുമാനത്തിന്റെ 65 ശതമാനമായി വരും.

ചിലവ് കൂടുതൽ ‍ജെഡിയുവിന്

ചിലവ് കൂടുതൽ ‍ജെഡിയുവിന്

പാർട്ടിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്നത് ‍ജെഡിയു ആണ്. 23.46 കോടി രൂപയാണ് പാർട്ടി പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നത്. കൂടാതെ ടിഡിപി 13.10 കോടി രൂപയും എഎപി 11.09 കോടി രൂപയുടെ ചിലവഴിച്ച് തൊട്ട് പിന്നിൽ തന്നെയുണ്ട്.

80 ശതമാനം തുകയും ചിലവഴിച്ചിട്ടില്ല

80 ശതമാനം തുകയും ചിലവഴിച്ചിട്ടില്ല

ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടികളായ അണ്ണാഡിഎംകെ, ഡിഎംകെ ,ആള്‍ ഇന്ത്യ മജജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിം എന്നിവർ അവരുടെ വരുമാനത്തിന്റെ കാൽ ഭാഗം തുക പോലും ചിലവഴിച്ചിട്ടില്ല. പാർട്ടികൾ തങ്ങളുടെ വരുമാനത്തിന്റെ 80 ശതമാനത്തിലധികം തുകയും ചിലവഴിക്കാതെ കിടക്കുകയാണ്.

സർവെ ഫലം

സർവെ ഫലം

രാജ്യത്തെ പ്രദേശിക പാർട്ടികളുടെ വരുമാനത്തെ കുറിച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ഫോറം നടത്തിയ സർവെയിലാണ് ഈ ഞെട്ടിക്കുന്ന ഫലം പുറത്തു വന്നത്.

 15 പാർട്ടികൾ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല

15 പാർട്ടികൾ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല

രാജ്യത്ത് ആകെയുള്ള രാഷ്ട്രീയപാർട്ടികളിൽ 32 പാർട്ടികൾ മാത്രമാണ് അവരുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. 15 പാർട്ടികൾ അവരുടെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരേയും സമർപ്പിച്ചിട്ടില്ല. രാജ്യത്താകെ 47 രാഷ്ട്രീയ പാർട്ടികളാണുള്ളത്.

English summary
An analysis of incomes during 2015-16 has shown that 32 regional parties in total got Rs 221.48 crore, of which Rs 110 crore remained unspent. This is more than 49% of their total income. DMK had the highest income at Rs 77.63 crore.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്