Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയയ്ക്ക് എത്ര രൂപയുടെ സ്വര്‍ണം വിറ്റു? ജ്വല്ലറികള്‍ക്ക് ചാകര, കണക്കുകളിതാ

സ്വര്‍ണം വാങ്ങുന്നവരേയും വില്‍ക്കുന്നവരേയും സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണ് അക്ഷയ തൃതീയ. ഈദിവസം സ്വര്‍ണം പോലുള്ള വിലയേറിയ വസ്തുക്കള്‍ വാങ്ങിയാല്‍ ഐശ്വര്യവും സമൃദ്ധിയും വേണ്ടുവോളം ലഭിക്കും എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ദിവസവുമാണിത്.

ഇന്നായിരുന്നു ഈ വര്‍ഷത്തെ അക്ഷയ തൃതീയ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം അക്ഷയ തൃതീയ മുഹൂര്‍ത്തം അവസാനിച്ചിരുന്നു. അതിനിടെ അക്ഷയ തൃതീയ ദിനത്തില്‍ വിറ്റഴിച്ച സ്വര്‍ണത്തിന്റേയും അനുബന്ധ വസ്തുക്കളുടേയും വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐ ടി) ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Gold Price

അക്ഷയ തൃതീയ ദിനത്തില്‍ ബുധനാഴ്ച ഇന്ത്യയില്‍ ഏകദേശം 12,000 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില്‍പ്പന നടന്നതായി സി എ ഐ ടി പറഞ്ഞു. ഇന്നത്തെ വെള്ളി വ്യാപാരം ഏകദേശം 4,000 കോടി രൂപയായി കണക്കാക്കുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടായിരുന്നിട്ടും, വിവാഹ സീസണും അക്ഷയ തൃതീയയും ആരോഗ്യകരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി എന്ന് സി എ ഐ ടി ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.

'ഇന്ന് പകല്‍ സമയത്ത് സ്വര്‍ണ വിലയില്‍ 1000 രൂപയും വെള്ളിയുടെ വിലയില്‍ 2000 രൂപയും കുറവുണ്ടായി. എന്നാല്‍ ഉയര്‍ന്ന നിരക്കുകള്‍ക്കിടയിലും ഉപഭോക്തൃ താല്‍പ്പര്യം സ്ഥിരമായി തുടര്‍ന്നു. അക്ഷയ തൃതീയ എന്ന ശുഭമുഹൂര്‍ത്തത്തില്‍ വേരൂന്നിയ മതപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു,' ഓള്‍-ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ്സ്മിത്ത് ഫെഡറേഷന്‍ പ്രസിഡന്റ് പങ്കജ് അറോറ പറഞ്ഞു.

അതേസമയം കേരളത്തില്‍ അക്ഷയ തൃതീയ സ്വര്‍ണ വിപണിയ്ക്ക് പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35% ത്തോളം അധിക വരുമാനമാണ് സ്വര്‍ണത്തില്‍ നിന്ന് ലഭിച്ചത്. അക്ഷയ തൃതീയ പ്രമാണിച്ച് കേരളത്തിലെ ജ്വല്ലറികള്‍ രാവിലെ എട്ടുമണിക്ക് തന്നെ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാവിലെ തന്നെ ജ്വല്ലറികളില്‍ സ്വര്‍ണ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടു.

ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. കേരളമെമ്പാടുമുള്ള 12000 ത്തോളം ജ്വല്ലറികളിലേക്ക് അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. കേരളത്തില്‍ 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു

ആഭരണം എന്നതിലുപരി സാമ്പത്തിക നിക്ഷേപത്തിന്റെ ഏറ്റവും മികച്ച രൂപങ്ങളിലൊന്നായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. ഉയര്‍ന്ന വിലകള്‍ക്കിടയിലും സ്വര്‍ണം വാങ്ങുന്നത് തുടരാന്‍ ഇത് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണത്തിന്റെ വില ഇന്ന് 10 ഗ്രാമിന് 97500 രൂപയും വെള്ളിക്ക് കിലോ ഗ്രാമിന് 98,000 രൂപയുമായിരുന്നു. ചരിത്രപരമായി ഏറ്റവും ഉയര്‍ന്ന നിലവാരങ്ങളില്‍ ഒന്നാണിത്.

2022 ലെ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം 10 ഗ്രാമിന് 52700 രൂപയും വെള്ളി കിലോഗ്രാമിന് 65000 രൂപയുമായിരുന്നു. അക്ഷയ എന്നാല്‍ ശാശ്വതമായ അഭിവൃദ്ധി എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരിക്കലും കുറയാത്ത ഒന്ന്. ഈ ദിവസം വാങ്ങുന്നതോ ആരംഭിക്കുന്നതോ ആയ എന്തും വളര്‍ന്നുകൊണ്ടിരിക്കുകയും ശാശ്വതമായ സമ്പത്ത് കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വിലക്കുറവ് സാധാരണയായി ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുമെങ്കിലും, ദിവസത്തിന്റെ പ്രാധാന്യം കാരണം ഇന്നത്തെ വികാരം ശക്തമായി തുടരുന്നു എന്ന് പങ്കജ് അറോറ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണം പരിശുദ്ധി, സമൃദ്ധി, സമ്പത്ത് എന്നിവയെ പ്രതീകപ്പെടുത്തുന്നതിനാല്‍, ഈ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന ഒന്നാണിത്. അതുകൊണ്ടാണ് അക്ഷയ തൃതീയ ദിനത്തില്‍ ഇന്ത്യയിലുടനീളം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം കാണുന്നത്.

ആഭരണ വ്യാപാരികള്‍, സ്വര്‍ണപ്പണിക്കാര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ എല്ലാ വര്‍ഷവും ഈ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന് സി എ ഐ ടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍തിയ പറഞ്ഞു. അതിനാല്‍ തന്നെ എത്ര വില കൂടിയാലും ഈ ദിവസം ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കുന്നവരാണ് ഭൂരിഭാഗം പേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+