പ്രസവത്തിന് എത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ഡോക്ടര്‍ തുണി കഷ്ണം മറന്നു വെച്ചു
ഭോപാല്‍:സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ഡോക്ടര്‍ തുണി മറന്നുവെച്ചു. മധ്യപ്രദേശിലെ ബെറ്റുല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടക്കുന്നത്.
2015 ഡിസംബര്‍ മാസത്തില്‍ പ്രസവത്തിന് എത്തിയ 22 കാരിയുടെ ഗര്‍ഭപാത്രത്തില്‍ രക്തം പുരണ്ട തുണി കഷ്ണം മറന്ന് വെച്ച് മുറിവ് തുന്നി കൂട്ടി. ഇന്‍ഫക്ഷന്‍ ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയ സാഹചര്യത്തിലാണ് വീണ്ടും സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചത്.

തുണി കഷ്ണം
പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ഹീന എന്ന യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ഡോക്ടര്‍ തുണി കഷ്ണം മറന്നു വെച്ചു.

സംഭവം നടക്കുന്നത്
ഡിസംബര്‍ 29, 2015 നാണ് പ്രസവത്തിനായി ബെറ്റുല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഹീനക്ക് സിസേറിയല്‍ നടന്നത്. ഡോക്ടര്‍ സഞ്ജയ് നീമയാണ് പ്രസവം എടുത്തത്.
അസഹ്യമായ വേദന
പ്രസവത്തിന് ശേഷം അസഹ്യമായ വേദനയെ തുടര്‍ന്ന് ജനുവരിയില്‍ ഹീന വീണ്ടും ആശുപത്രിയില്‍ എത്തി.
വേദന സംഹാരി
വേദനയുമായി എത്തിയ യുവതിയക്ക് വേദന സംഹാരി ഗുളികകളാണ് ഡോക്ടര്‍ നല്‍കിയത്. മാര്‍ച്ച് മാസത്തോടെ വേദന സഹിക്കാന്‍ കഴിയാതെയായി.
മറ്റൊരു ഡോക്ടര്‍
മറ്റൊരു ഡോക്ടറെ കാണിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ തുണിയുടെ കഷ്ണം കണ്ടെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ആ റിപ്പോര്‍ട്ട് നിഷേധിച്ചു.

ഏപ്രില്‍ 12
ഗര്‍ഭപാത്രത്തില്‍ ഇന്‍ഫക്ഷന്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തി. കുറച്ച് കൂടി വൈകിയാല്‍ മരണം സംഭവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ സര്‍ജറി നടത്തി തുണി കഷ്ണം എടുത്ത് മാറ്റി.

കട ബാധ്യത
ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം ഈ കുടുംബം കടബാധ്യതയില്‍ ആയിരിക്കുകയാണ്. 75000 രൂപ കടം എടുത്താണ് വീണ്ടും സര്‍ജറി നടത്തിയത്.

അന്വേഷണം
സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഗ്യാനേന്ദ്ര പട്ടീല്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications