പേടിപ്പിക്കാൻ നോക്കേണ്ട!! ഡോക് ലാമിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കില്ല!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഡോക് ലാമിലെ ഇന്ത്യൻ സൈന്യത്തിൻ എണ്ണം കുറച്ചുവെന്ന ചൈനയുടെ വാദത്തെ തള്ളി ചൈന. ചൈനയുടെ വാദം വെറും അടിസ്ഥാന രഹിതമാണെന്നും ഇന്ത്യ പറഞ്ഞു. ജൂണിൽ വിന്യസിച്ച അത്രയും സൈനികർ ഇപ്പോഴും അതിർത്തിയിലുണ്ടെന്നും ഇന്ത്യ അറിയിച്ചു.

ഇറാഖ് കഴിഞ്ഞു!!! ഇനി ഐസിസിന്റെ ലക്ഷ്യം അഫ്ഗാൻ? !!! റിപ്പോർട്ട് പുറത്ത് !!!

ജൂണിൽ അതിർത്തിയിൻ 400 സൈനികരെ ഇന്ത്യ വിന്യസിച്ചിരുന്നു. എന്നാൽ ഇപ്പോഴത് 40 ആയി കുറഞ്ഞുവെന്നും ചൈന പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെ പ്രസ്തവനക്കെതിരെ മറുപടിയുമായി ഉടൻ ഇന്ത്യ രംഗത്തെത്തിയിരുന്നു. അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യം വിട്ടു പോകാതെ ഇന്ത്യ സൈന്യത്തെ പിൻവലിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ 350 ന് മേൽ ഇന്ത്യൻ സൈനികരെയാണ് ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചരിക്കുന്നത്.

ഇന്ത്യക്ക് ചൈനയുടെ അവസാന തക്കീത്

ഇന്ത്യക്ക് ചൈനയുടെ അവസാന തക്കീത്

ഡോക് ലാം വിഷയത്തിൽ ഇന്ത്യക്ക് ശക്തമായ തക്കീതുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം വേണ്ടതു ചെയ്യുമെന്നും ചൈന ഇന്ത്യക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതു സംബന്ധമായ പ്രസ്തവന ചൈനീസ് എംബസി പുറത്തിറക്കിയിട്ടുണ്ട്.

സിക്കിം-ടിബറ്റ് നിർണയ ഉടമ്പടി

സിക്കിം-ടിബറ്റ് നിർണയ ഉടമ്പടി

1890 ൽ ഡൈന- ബ്രിട്ടണുമായി ഉണ്ടാക്കിയ സിക്കിം-ടിബറ്റ് അതിർത്തി നിർണയ ഉടമ്പടിയിൽ പുനർ നിർണയം ആവശ്യമാണെന്നും ചൈന അറിയിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം

ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം

ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം നല്ല രീതിയിലാക്കേണ്ട അതേ പ്രാധാന്യം അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കുന്ന കാര്യത്തിലും രാജ്യത്തിനുണ്ടെന്ന് ഇന്ത്യ കുട്ടിച്ചേർത്തു. എന്നാൽ ടിബറ്റിലൂടെയുള്ള റോഡി നിർമ്മാണം ചൈന നേരെത്തെ അറിയിച്ചിരുന്നുവെന്നാണ് ചൈനയുടെ വാദം.

ചൈന-ഭൂട്ടാൻ പ്രശ്നത്തിൽ ഇടപെടണ്ട

ചൈന-ഭൂട്ടാൻ പ്രശ്നത്തിൽ ഇടപെടണ്ട

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഭൂട്ടാനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന് ചൈന.ചൈനയും ഭൂട്ടാനും സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം തങ്ങള്‍ തന്നെ പരിഹരിക്കും. മൂന്നാമതൊരു രാജ്യമായ ഇന്ത്യ അതില്‍ തലയിടേണ്ട ആവശ്യമില്ല. ഭൂട്ടാന്‍ അതിര്‍ത്തി പ്രതിരോധിക്കാനെന്ന പേരില്‍ ഇന്ത്യ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത് ഭൂട്ടാന്റെയും ചൈനയുടെയും പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചൈനയുടെ പ്രസ്തവന

ചൈനയുടെ പ്രസ്തവന

ജൂണ്‍ 16 നാണ് ഡോക് ലാമിന്റെ പേരിൽ ഇന്ത്യ- ഡൈന സംഘര്‍ഷം ആരംഭിക്കുന്നത്. ഇന്ത്യയാണ് പ്രദേശത്ത് ആക്രമിച്ചു കയറിയതെന്നാണ് ചൈനയുടെ വാദം. ഇതു സ്ഥാപിക്കാന്‍ ഈ പ്രദേശത്തിന്റെ ഭൂപടം ഉള്‍പ്പെടുത്തിയിട്ടുള്ള 15 പേജുള്ള പ്രസ്താവന ഇന്ത്യയിലെ ചൈനീസ് എംബസി ബുധനാഴ്ച പുറത്തിറക്കിയരുന്നു.ഡോക്ലാം സംഘര്‍ഷം ആരംഭിച്ചതു മുതലുള്ള വിവിധ സംഭവ വികാസങ്ങളും വിശദാംശങ്ങളും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരുതികൂട്ടിയുള്ള നീക്കം

കരുതികൂട്ടിയുള്ള നീക്കം

ഇന്ത്യക്കെതിരെ ചൈനയുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് 15 പോജുള്ള പ്രസ്തവന. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ അവസരത്തില്‍ ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്. മഞ്ഞുരുകുന്നുവെന്ന തോന്നലുണ്ടായതിനു ശേഷവും ചൈന ഇന്ത്യക്ക് ശക്തമായ താക്കീതുമായി രംഗത്തു വരികയാണ്.

 ഇന്ത്യ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണം

ഇന്ത്യ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണം

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചി ഡോവലിനെ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നുണ്ട്. ചൈനയുടെ പരമാധികാരത്തെയും രാജ്യാന്തര നിയമങ്ങളെയും ഇന്ത്യ മാനിക്കമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

English summary
Nearly 50 days into the border stand-off at Doklam, China claimed on Wednesday that the number of Indian soldiers at the site, east of Sikkim, has come down from over 400 to around 40.
Please Wait while comments are loading...