• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: പാരസെറ്റമോള്‍ ഗുളികയായ 'ഡോളോ 650' വ്യാപകമായി കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി രൂപയുടെ സൗജന്യം നല്‍കിയ മരുന്ന് കമ്പനിയുടെ നടപടി അതീവ ഗൗരവമുള്ള വിഷയമാണ് എന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ സൗജന്യം നല്‍കുന്നതിന്റെ ഉത്തരവാദിത്തം കമ്പനികളുടേതു മാത്രമാക്കണം എന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിഷയത്തില്‍ 10 ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഉയര്‍ന്ന ലാഭം ഉറപ്പാക്കാന്‍ ഡോളോ ഗുളികകള്‍ നിര്‍മ്മിക്കുന്ന കമ്പനി 650 മില്ലിഗ്രാം മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തുവെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സഞ്ജയ് പരീഖ് ആരോപിച്ചു.

ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

1

വിഷയം അവതരിപ്പിച്ചപ്പോള്‍ പാട്ടു കേള്‍ക്കുന്നത് പോലെ സുഖമുള്ള കാര്യമല്ല താന്‍ കേള്‍ക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം. ഈയിടെ എനിക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന മരുന്ന് ഇതാണ്. ഇതൊരു ഗൗരവമേറിയ വിഷയമാണ്, ഞങ്ങള്‍ അത് പരിശോധിക്കും,'' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

2

നേരത്തെ ഡോളോ 650 ഉല്‍പാദകരായ മൈക്രോ ലാബ്‌സ് ലിമിറ്റഡിന്റെ മരുന്നുകള്‍ കുറിച്ചു നല്‍കാന്‍ സൗജന്യം പറ്റിയ വകയില്‍ 1000 കോടിയോളം രൂപയുടെ അഴിമതി ഡോക്ടര്‍മാര്‍ നടത്തിയെന്ന് ആദായ നികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 500 മില്ലിഗ്രാം വരെയുള്ള ഏത് ടാബ്ലെറ്റിന്റെയും വിപണി വില നിയന്ത്രണവിധേയമാണെന്ന് ഹരജിക്കാര്‍ പറഞ്ഞു.

3

എന്നാല്‍ 500 മില്ലിഗ്രാമില്‍ കൂടുതലുള്ള മരുന്നിന്റെ വില ബന്ധപ്പെട്ട ഫാര്‍മ കമ്പനിക്ക് നിശ്ചയിക്കാം. കേന്ദ്രത്തിന്റെ പ്രതികരണത്തിന് ശേഷം ഇത്തരം കൂടുതല്‍ വസ്തുതകള്‍ കോടതിയുടെ അറിവിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നും അഭിഭാഷകന്‍ പറഞ്ഞു. സെപ്തംബര്‍ 29 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് ലിസ്റ്റ് ചെയ്തു.

'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; ഇരട്ടത്താപ്പിനെയെന്ന് ദീദി'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; ഇരട്ടത്താപ്പിനെയെന്ന് ദീദി

4

ബെംഗളൂരു ആസ്ഥാനമായുള്ള മൈക്രോ ലാബ്‌സ് ലിമിറ്റഡിന്റെ ഒമ്പത് സംസ്ഥാനങ്ങളിലെ 36 സ്ഥാപനങ്ങളില്‍ ജൂലൈ ആറിന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പൊതുതാല്‍പ്പര്യമുള്ള സുപ്രധാന വിഷയമാണിത് അതീവ ഗൗരവത്തോടെ കോടതി ഇത് പരിഗണിക്കണം എന്നും പരീഖ് പറഞ്ഞു. അതേസമയം കൈക്കൂലി വാങ്ങുന്നവര്‍ ഡോക്ടര്‍മാരായതിനാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടവരല്ലെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വാദം.

5

2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (പ്രൊഫഷണല്‍ പെരുമാറ്റം, മര്യാദ, ധാര്‍മ്മികത) റെഗുലേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, അനുബന്ധ ആരോഗ്യ മേഖലയുമായുള്ള ബന്ധത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്നുവെന്നും ഇത് പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ പണം, സമ്മാനങ്ങള്‍, വിനോദം, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ സ്വീകരിക്കുന്നത് നിരോധിക്കുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
  ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

  ഫ്‌ളാറ്റ് കൊലപാതകം: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒറ്റയ്ക്ക് ഡക്ടില്‍ കയറ്റി, അടിമുടി ദുരൂഹതഫ്‌ളാറ്റ് കൊലപാതകം: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒറ്റയ്ക്ക് ഡക്ടില്‍ കയറ്റി, അടിമുടി ദുരൂഹത

  English summary
  Dolo tablets makers distributed freebies worth Rs 1,000 crore to doctors is serious issue says SC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X