കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷയുടെ പേരിലുള്ള ആക്രമണം!!! പ്രകോപനത്തിനു കാരണം ബീഫ് ഫെസ്റ്റുകളെന്നു ബിജെപി!!

ഗോരക്ഷയുടെ പേരിലുണ്ടാകുന്ന ആക്രമണത്തെ സിക്ക് വിരുദ്ധ കലാപവുമായി ഉപമിച്ച് ജാവേദ്ക്കർ

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ബീഫിന്റെ പേരിൽ അക്രണം വർധിക്കാൻ കാരണം രാജ്യമെമ്പാടും നടത്തിയ ബീഫ് ഫെസ്റ്റാണെന്നു ബിജെപി. ബീഫ് ഫെസ്റ്റുകൽ രാജ്യത്തെ ഹിന്ദുക്കളെ വല്ലാതെ പ്രകോപിപ്പിച്ചുവെന്നു ബിജെപി എംപി രജീവ് ചന്ദ്രശേഖർ അറിയിച്ചു.പാർളമെന്റിലാണ് എംപി ഈക്കാര്യം തുറന്നടിച്ചത്.

bjp

കേരളത്തിലും കർണ്ണടകയിലും ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ അവിടത്തെ ഭരണാധികാരികൾ കണ്ണടച്ചുവെന്നും എംപി ചൂണ്ടിക്കാട്ടി.

ഗോ രക്ഷകരുടെ ആക്രമണത്തെ സിക്ക് കലാപത്തോട് ഉപമിച്ചു

ഗോ രക്ഷകരുടെ ആക്രമണത്തെ സിക്ക് കലാപത്തോട് ഉപമിച്ചു


രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണത്തെ സിക്ക് കലാപത്തിനോട് തരതമ്യം ചെയ്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ. മന്ത്രിയുടെ പരാമർശത്തിനെ തുടർന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആക്രമണങ്ങൾ ബിജെപിയുടേയും സംഘപരിവാറിന്റേയും അറിവേടെയാണെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് ജാവേദ്ക്കർ സിക്ക് കലാപം ചൂണ്ടിക്കാട്ടിയത്.

കൊലപാതകങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്

കൊലപാതകങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്

ആളുകൾ നിയമം കൈയിലെടുത്തു ആക്രമണങ്ങൾ നടത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലയെന്ന് ജാവേദ് പറഞ്ഞു. കൂടാതെ ഇത്തരം കൊലപാതകങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രതിഷേധിച്ചു കോൺഗ്രസ്

പ്രതിഷേധിച്ചു കോൺഗ്രസ്

ഇന്ത്യയുടെ സ്വതന്ത്രത്തിനു വേണ്ടി സത്യാഗ്രഹം നടത്തിയും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതും കോൺഗ്രസാണെന്നും ഗുലാനമ്പി ആസാദ് പറഞ്ഞു.

 ഒരു സ്മാർട്ട് ഫോൺമതി കലാപമുണ്ടാക്കാൻ

ഒരു സ്മാർട്ട് ഫോൺമതി കലാപമുണ്ടാക്കാൻ

ജാവേദ്ക്കറിന്റെ സിക്കുകാലപ ഉപമയെ വിമർശിച്ച് എംപി കെടിഎസ് തുൾസി. കാലം മാറിപ്പോയെന്നും ഇപ്പോൾ ഒരു ജനക്കൂട്ടത്തെ ആക്രമണത്തിലേക്ക് തിരിച്ചു വിടാൻ ഒരു സ്മാർട്ട് ഫോൺമാത്രം മതിയെന്നുള്ള അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും തുൾസി പറഞ്ഞു. രാജ്യത്ത് ആക്രമണത്തിന് ഇരയാകുന്നതിൽ ഭൂരിഭാഗം പേരും മുസ്ലീങ്ങളാണ്.

ഗോരക്ഷയുടെ പേരിൽ അഴിഞ്ഞാട്ടം

ഗോരക്ഷയുടെ പേരിൽ അഴിഞ്ഞാട്ടം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പശു സംരക്ഷണത്തിന്റെ പേരിൽ 27000 ലധികം ഗോരക്ഷപ്രവർത്തകരാണ് അഴിഞ്ഞാടുന്നത്. മഹാത്മ ഗാന്ധിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി ഈ വിഷയത്തിൽ സംസാരിക്കുന്നത് ഇരട്ടതാപ്പാമെന്നും സഭയിൽ കോൺഗ്രസ് ആരോപിച്ചു.

ആക്രമികൾ കഴിയുന്നത് സർക്കാരിന്റെ തണലിൽ

ആക്രമികൾ കഴിയുന്നത് സർക്കാരിന്റെ തണലിൽ

എൻഡിഎ സർക്കാരിന്റെ തണലിലാണ് ഗോരക്ഷപ്രവർത്തകർ ആക്രണം നടത്തുന്നതെന്നും കോൺഗ്രസ് എംപി കുമാരി ഷെൽജ പറഞ്ഞു. സർക്കാരിന്റെ നിഷേധാത്മകമായ നിലപാട് രാജ്യത്തെ സഹായിക്കില്ലെന്നും അവർ പറഞ്ഞു.

English summary
beef fest main issue increase attacks in india bjp mp says in parliment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X