ദൂരദര്‍ശന്‍ ജീവനക്കാരന്‍റെ നഗ്നതാ പ്രദര്‍ശനം... വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിചിത്ര വാദം
വെയില്‍ കായുന്നത് ശരീരത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ തുണി ഉരിഞ്ഞ് വെയില്‍ കായുന്നതോ, അതും പൊതുസ്ഥലത്ത് വെച്ച്. ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല നാട്ടുകാരെടുത്തിട്ട് പഞ്ഞിക്കിടുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. അത്തരത്തില്‍ പൊതുഇടത്ത് തുണി ഉരിഞ്ഞ് വെയില്‍ കായാന്‍ കിടന്ന് പണി മേടിച്ചിരിക്കുകയാണ് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ജീവനക്കാരന്‍. വെയില് കായാന്‍ കിടന്നത് എവിടയാണെന്നറിയേണ്ടേ, മഹാരാഷ്ട്രിയിലെ സിംഹ്ഗഡ് കോട്ടയ്ക്കുള്ളില്‍. അതും മദ്യപിച്ച് ലക്ക് കെട്ട്. വിവസ്ത്രനായി കിടന്നെന്ന് മാത്രമല്ല ഇയാള്‍ സന്ദര്‍ശകരേയും ശല്യം ചെയ്തു. സംഭവത്തില്‍ കോട്ടയ്ക്കുള്ളിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന്‍റെ എന്‍ജിനീയറായ ലത്തീഫ് സയ്യിദിനെതിരെ പോലീസ് കേസെടുത്തു.സംഭവം ഇങ്ങനെ

വിവസ്ത്രനായി
കോട്ട സന്ദര്‍ശിച്ച സ്വപ്നില്‍ ജാംബലെ എന്ന യുവാവും സംഘവുമാണ് ദൂരദര്‍ശന്‍ കേന്ദ്രത്തിന്‍റെ മുറിയില്‍ ലത്തീഫ് വിവസ്ത്രനായി ഇരിക്കുന്നത് കണ്ടത്.

അസഭ്യം പറഞ്ഞു
സ്ത്രീകള്‍ ഉള്‍പ്പെടേയുള്ള സംഘം ലത്തീഫിനോട് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലത്തീഫ് അതിന് തയ്യാറായില്ല. ഒപ്പം ഇതാവശ്യപ്പെട്ടവരെ അസഭ്യം പറയുകയും ചെയ്തു.

വിചിത്ര വാദം
വീണ്ടും വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഡോക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് വസ്ത്രമിടാതെ നില്‍ക്കുന്നതെന്നും വസ്ത്രം അഴിച്ച് വിറ്റാമിന്‍ ഡി ലഭിക്കാന്‍ വെയില്‍ കൊളളണമെന്ന് ഡോക്ടര്‍ പറഞ്ഞെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

കാമറയില്‍ പകര്‍ത്തി
തുടര്‍ന്ന് സന്ദര്‍ശന സംഘം ഇയാളുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. പിന്നീട് ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു. ഒപ്പം സംഭവത്തിന്‍റെ ലൈവ് വീഡിയോയും എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

വൈറല്‍
വീഡിയോയും ചിത്രങ്ങളും വൈറലായതോടെ നിരവധി പേര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് സീനിയര്‍ സബ് ഇന്‍സ്പെക്റ്റര്‍ വിശ്വംഭര്‍ ഗോല്‍ഡെ പറഞ്ഞു.

ഒളിവില്‍
വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ ലത്തീഫ് ഒളിവില്‍ പോയെന്നാണ് വിവരം.വീഡിയോ ചിത്രീകരിച്ച ആളുടെ പരാതിയുടെ പേരില്‍ ലത്തീഫിനെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications